നരേന്ദ്ര മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയല്ലെന്നും നല്ലൊരു പ്രവാസിയാണെന്നും ലാലുപ്രസാദ് യാഥവ്

നരേന്ദ്ര മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയല്ലെന്നും നല്ലൊരു പ്രവാസിയാണെന്നും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാഥവ്. മോഡിയുടെ വിദേശ യാത്രകളെ പരിഹസിച്ചു സംസാരിക്കുകയായിരുന്നു ലാലു.
ഇടക്കിടെ വിദേശ പര്യടനം നടത്തുന്ന മോഡി ഇപ്പോള്‍ ഒരു എന്‍ആര്‍ഐ ആയി കഴിഞ്ഞു. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സമയത്താണ് മോഡി വിദേശ രാജ്യങ്ങളില്‍ പര്യടനം നടത്തു ആഘോഷിക്കുന്നതെന്നും ലാലു കുറ്റപ്പെടുത്തി.
വിദേശത്ത് മോഡിയുടെ ജനകീയത ഏറെ വര്‍ധിച്ചെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റായി ചിത്രീകരിക്കുകയാണെന്നും ലാലുപ്രസാദ് പറഞ്ഞു. വിദേശത്തെ മോഡി ചടങ്ങുകളിലെ ജനക്കൂട്ടത്തെ ചോദ്യം ചെയ്ത് മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ശിദും രംഗത്തെത്തി.
ജനങ്ങളെ ഇന്ത്യയില്‍ നിന്നെത്തിച്ചാണ് മോഡിയുടെ ചടങ്ങുകള്‍ വിജയിപ്പിക്കുന്നതെന്നും ഖുര്‍ശിദ് ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























