ഇന്ത്യയിലും എബോള ; ലൈബീരിയയില്‍ നിന്ന് മടങ്ങിയ ഇന്ത്യക്കാരനില്‍ എബോള വൈറസ് കണ്ടത്തി

ഇന്ത്യയില്‍ ഒരാള്‍ക്ക് എബോള സ്ഥിരീകരിച്ചു. ലൈബീരിയയില്‍ നിന്നു മടങ്ങിയ ഇന്ത്യന്‍ വംശജനാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് നടത്തിയ പ്രത്യേക വൈദ്യപരിശോധനയില്‍ എബോള ബാധിക്കപ്പെട്ടതായി തെളിഞ്ഞത്. ഇദ്ദേഹത്തെ വിമാനത്താവളത്തിലെ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ നിരീക്ഷിച്ചുവരികയാണ്. 26 കാരനായ ഇദ്ദേഹം നവംബര്‍ 10നാണ് ഇന്ത്യയിലെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ബീജ പരിശോധനയിലാണ് എബോള സ്ഥിരീകരിക്കപ്പെട്ടത്.
ആഫ്രിക്കയില്‍ ഇയാള്‍ ചികിത്സയ്ക്കു വിധേയമായിരുന്നതിനാല്‍ സാഹചര്യം നിയന്ത്രണവിധേയമാണെന്നും മന്ത്രാലയം പറയുന്നു. ചികിത്സയ്ക്ക് ശേഷം രോഗം മാറിയെന്ന് കാണിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു.
ചികിത്സയ്ക്കു ശേഷവും ശാരീരികദ്രവങ്ങളില്‍ നിശ്ചിത ദിവസം വരെ എബോള രോഗാണു നിലനില്‍ക്കാന്‍ സാധ്യതയുണ്ട്. ബീജ സാന്പിളില്‍ രോഗാണു സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലൈംഗിക ബന്ധത്തിലൂടെ രോഗം പടരാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ഇയാളെ 90 ദിവസത്തേയ്ക്ക് നിരീക്ഷണത്തിനു വിധേയമാക്കിയിരിക്കുന്നത്. കൂടാതെ, മൂന്നു തവണ നടത്തിയ രക്ത പരിശോധനയില്‍ എബോള വിമുക്തമാണെന്ന് തെളിഞ്ഞതിനാല്‍, ലോക ആരോഗ്യ സംഘടനയുടെ നിരീക്ഷണങ്ങള്‍ പ്രകാരം,ഇയാളെ പൂര്‍ണ്ണമായി രോഗമുക്തനാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് സ്ഥിരീകരിച്ച ആദ്യ എബോള കേസാണ് ഇത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























