ഡീസല്‍ എന്‍ജിനുകള്‍ പകരം ഇനി വൈദ്യുതി എന്‍ജിനുകള്‍... പുതിയ സാങ്കേതിക വിദ്യയുമായി റെയില്‍വേ

കല്‍ക്കരി എന്‍ജിനുകള്‍ക്ക് പിറകെയെത്തിയ ഡീസല്‍ എന്‍ജിനുകളും ചരിത്രത്തിന്റെ ഭാഗമാകുന്നു. പരിസ്ഥിതി സംരക്ഷണം, ഊര്‍ജവിനിയോഗം എന്നിവ ലക്ഷ്യമിട്ട് നിലവില്‍ സര്‍വിസ് നടത്തുന്ന ഡീസല്‍ എന്‍ജിനുകള്‍ റെയില്‍വേ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് വൈദ്യുതി എന്‍ജിനുകളാക്കി മാറ്റുന്നു. ഇതിന്റെ ആദ്യ പരീക്ഷണം വിജയിച്ചതായി റെയില്‍വേ അറിയിച്ചു. ലോകത്ത് ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. ആദ്യഘട്ടത്തില്‍ ബ്രോഡ്‌ഗേജ് പാളത്തില്‍ ഓടുന്ന മുഴുവന്‍ ഡീസല്‍ എന്‍ജിനുകളുമാണ് വൈദ്യുതി എന്‍ജിനുകളായി മാറ്റുന്നത്. 2017 ഡിസംബര്‍ 22നാണ് ഇത്തരത്തിലുള്ള പദ്ധതിക്ക് റെയില്‍വേ തുടക്കമിട്ടത്. പദ്ധതിപ്രകാരം നിര്‍മിച്ച ആദ്യ എന്‍ജിന്‍ ഈ വര്‍ഷം ഫെബ്രുവരി 28ന് പുറത്തിറക്കിയിരുന്നു.
വാരാണസിയിലെ 'ഡീസല്‍ ലോകോമോട്ടിവ് വര്‍ക്‌സ്' ആണ് 69 ദിവസംകൊണ്ട് ഒരു ഡീസല്‍ എന്‍ജിനെ വൈദ്യുതി എന്‍ജിനായി മാറ്റിയത്. ഇതോടെ, 2600 കുതിരശക്തിയുള്ള എന്‍ജിന്‍ 5000 കുതിര ശക്തിയിലേക്ക് മാറി. പരീക്ഷണ ഓട്ടത്തിനുശേഷമാണ് ഇപ്പോള്‍ എന്‍ജിന്‍ വാരാണസിക്കും ലുധിയാനക്കും ഇടയില്‍ സര്‍വിസ് നടത്തുന്നത്. ഡിസംബര്‍ മൂന്നിനാണ് ഇത്തരത്തില്‍ മാറ്റിനിര്‍മിച്ച വൈദ്യുതി എന്‍ജിന്‍ സര്‍വിസ് നടത്താന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയത്. ഇത്തരത്തില്‍ മുഴുവന്‍ ഡീസല്‍ എന്‍ജിനുകളും പുതുക്കിനിര്‍മിക്കാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്.
നിലവില്‍ ഇത്തരത്തിലുള്ള പുതുക്കിപ്പണിയലിന് അഞ്ചു മുതല്‍ ആറു കോടിവരെയാണ് ചെലവ്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഇന്ധനച്ചെലവിനത്തില്‍ വന്‍ ലാഭമാണ് റെയില്‍വേക്ക് ഉണ്ടാവുക. കൂടാതെ, പരിസ്ഥിതിക്ക് ദോഷകരമായ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നത് ഇല്ലാതാക്കാനുമാവും.
https://www.facebook.com/Malayalivartha






















