എക്സിറ്റ് പോള്‍ ഫലം കോൺഗ്രസിന് അനുകൂലമെന്ന് സൂചന

മധ്യപ്രദേശിലെ 230 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം വരാൻ ഇന് മൂന്നു നാൾ കൂടി . ഏറെ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ബിജെപിക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത് . മധ്യപ്രദേശിൽ മാത്രമല്ല മൂന്ന് സംസ്ഥാനങ്ങളില്‍ കൂടി കൊണ്ഗ്രെസ്സ്എ അധികാരത്തിൽ വരുമെന്നാണ് എകിസ്റ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ് പറയുന്നത് . നേരത്തേ തിരഞ്ഞെടുപ്പിന് പിന്നാലെ 140 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന് അവകാശപ്പെട്ടിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലേയും എക്സിറ്റ് പോള്‍ ഫലങ്ങള്‍ വെള്ളിയാഴ്ച വൈകീട്ടോടെ പുറത്തുവരും .
മധ്യപ്രദേശില്‍ മാത്രമല്ല, രാജസ്ഥാനിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ് ഫലങ്ങൾ പറയുന്നതെന്നു സൂചന ലഭിച്ചു എന്നാണ് കമല്‍ നാഥ് പറയുന്നത്
ഒന്നര പതിറ്റാണ്ടായി മധ്യപ്രദേശ് ഭരിക്കുന്നത് ബിജെപിയാണ് . എന്നാൽ നോട്ട് നിരോധനം, കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍,ജിഎസ്ടി തുടങ്ങിയവ ഇത്തവണ ബി ജെ പി ക്കു തിരിച്ചടിയായിരിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നത് .
പുറത്തുവന്ന മൂന്ന് അഭിപ്രായ സര്‍വ്വേകളില്‍ രണ്ടെണ്ണം ബിജെപിക്ക് അനുകൂലമായിരുന്നെങ്കിലും വിജയസാധ്യത ഉറപ്പ് നല്‍കുന്നില്ല. മാത്രമല്ല ഒരു സര്‍വ്വേ കോണ്‍ഗ്രസിന് അനുകൂലമാണ് താനും. ഇതൊക്കെ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് കാണുന്നത്
ബൂത്ത് തലത്തില്‍ കോണ്‍ഗ്രസ് നടത്തിയ പ്രചാരണമാണ് ഇതിന് പിന്നില്‍ എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകരെ ആവേശത്തിലാക്കാന്‍ ശക്തി എന്ന പദ്ധതി കോണ്‍ഗ്രസ് മധ്യപ്രദേശില്‍ നടപ്പാക്കിയിരുന്നു. ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കാന്‍ 5 മുതല്‍ 30 പേരെയാണ് ചുമതലപ്പെടുത്തിയത്
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താൻ സാധ്യത കമല്‍ നാഥിനും ജ്യോതിരാധിത്യ സിന്ധ്യയ്ക്കും ആണെന്നറിയുന്നു. എന്നാൽ ഇരുവരേയും കോണ്‍ഗ്രസ് മത്സരിപ്പിച്ചിട്ടില്ല. അതിനാല്‍ തന്നെ പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി മുഖ്യമന്ത്രി ആര് എന്നത് തന്നെ ആയിരിക്കും
അഞ്ച് സംസ്ഥാനങ്ങളിലേക്ക് ആണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശിലും മിസോറാമിലും ചത്തീസ്ഗിലും തെരഞ്ഞെടുപ്പ് കഴിഞ്ഞു. രാജസ്ഥാനിലും തെലുങ്കാനയിലും ഇന്നാണ് തിരഞ്ഞെടുപ്പ് .മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഡഡിലും നിലവിൽ ബിജെപിയാണ് ഭരിക്കുന്നത്. മിസോറാമില്‍ കോണ്‍ഗ്രസും തെലുങ്കാനയില്‍ ടിആര്‍എസും ഭരിക്കുന്നു
https://www.facebook.com/Malayalivartha























