Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പിടികിട്ടാപ്പുള്ളിയാക്കരുത് ,സ്വത്ത് കണ്ട് കെട്ടരുത് ..വിജയ് മല്ല്യ സുപ്രീംകോടതിയിലേക്ക്

08 DECEMBER 2018 01:09 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

 പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി വിജയ് മല്ല്യ സുപ്രീംകോടതിയെ സമീപിച്ചു. കോടതി നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്

മല്ല്യക്കെതിരെയുള്ള കേസ് നടക്കുന്നത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള പ്രത്യേക കോടതിയിലാണ്. ഈ നിയമപ്രകാരം ഒരാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാല്‍ കേസില്‍ അന്തിമവിധി വരുന്നത് വരെ കാത്തിരിക്കാതെ സ്വത്തുക്കള്‍ കണ്ട്‌കെട്ടാം.
ഒൻപതിനായിരം കോടി വായ്പാ തട്ടിപ്പ് നടത്തി എന്നാണു മല്ല്യയ്ക്ക് എതിരേയുള്ളകേസ് .
ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്ന് 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപയുടെ കടബാധ്യത വരുത്തിയ ശേഷമാണ് മല്യ 2016 മാര്‍ച്ചില്‍ ലണ്ടനിലേക്ക് മുങ്ങിയത്.ബ്രിട്ടനിലേയ്ക്ക് പോയ മല്യ പിന്നീട് ഇതുവരെ ഇന്ത്യയിലേയ്ക്ക് തിരിച്ചുവരാന്‍ തയ്യാറായിട്ടില്ല. ഇതോടെയാണ് മല്യയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി കേന്ദ്രം ബ്രിട്ടനെ സമീപിച്ചത്.

അതേസമയം സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസിൽ നേരത്തെ 2017 ഒക്ടോബർ‍ മൂന്നിന് വിജയ് മല്യ ബ്രിട്ടനിൽ വച്ച് അറസ്റ്റിലായിരുന്നു. ലണ്ടനിലെ വസതിയിൽ‍ വച്ച് മല്യയെ അറസ്റ്റ് ചെയ്ത പോലീസ് ലണ്ടന്‍ വെസ്റ്റ്മിസ്റ്റർ കോടതിയിൽ‍ ഹാജരാക്കിയെങ്കിലും മല്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചു . സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവർ‍ത്തിക്കുന്ന എയര്‍ക്രാഫ്റ്റ് ലീസിംഗ് കമ്പനിയും ബിഒഎസി ഏവിയേഷനുമായുള്ള കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ കേസിലെ വിധിയിലാണ് മല്യ അറസ്റ്റിലായത്

വായ്പകുടിശിക വരുത്തി രാജ്യം വിട്ട മല്ല്യയെ ഇന്ത്യക്ക് വിട്ട് നല്‍കണമെന്ന അപേക്ഷയില്‍ ലണ്ടനിലെ കോടതി തിങ്കളാഴ്ച വിധി പറയും. താൻ പണം തട്ടിയെടുത്തതല്ല ..ബിസിനസ്സിൽ നഷ്ടം വന്നതുകൊണ്ടാണ് വായ്‌പ്പാ തിരിച്ചടക്കാതിരുന്നത് എന്ന് മല്യ കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചിരുന്നു

എടിഎഫ് (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍)ന്‍റെ വില കുത്തനെ കൂടിയതോടെയാണ് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനി കനത്ത നഷ്ടത്തിലായതെന്നും അതുകൊണ്ടാണ് ബാങ്കില്‍ നിന്നെടുത്ത പണം തിരിച്ചടക്കാൻ പറ്റാതിരുന്നതെന്നുമാണ് മല്യ പറയുന്നത് .ബാങ്കുകളില്‍ നിന്ന് താനെടുത്ത തുക തിരിച്ചടയ്ക്കാമെന്നും മല്യ പറഞ്ഞു. തനിക്ക് 12400 കോടിയുടെ സ്വത്തുണ്ടെന്നാണ് മല്യ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ബാങ്കുകളില്‍ നിന്ന് കടമെടുത്തത് 6000 കോടിയാണ്. ഇതിന്റെ പലിശയും ചേര്‍ത്താല്‍ വെറും 10000 കോടിയില്‍ താഴെയെ വരൂ. അതിനാല്‍ തനിക്ക് പണം തിരിച്ചടയ്ക്കാന്‍ കഴിയുമെന്നും മല്യ യുനൈറ്റഡ് ബ്രൂവറിസ് ലിമിറ്റഡ് മുഖാന്തിരം കർണാടക ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. 2016 മുതൽ താൻ പൈസ തിരിച്ചടക്കാൻ തയ്യാറായിരുന്നു, എന്നാൽ പണം തിരിച്ചടക്കാനുള്ള അവസരം തനിക്ക് നൽകിയില്ല എന്നാണു മല്യയുടെ വാദം

കഴിഞ്ഞ ദിവസം വന്ന ഹൈക്കോടതി വിധി SBI അടക്കമുള്ള ഇന്ത്യൻ ബാങ്കുകൾക്ക് അനുകൂലമായിരുന്നു . .വിജയ് മല്ല്യ ലണ്ടൻ കോടതിയിൽ ഹാജരാക്കിയ സ്വത്തു സംബന്ധമായ വിവരങ്ങൾ ഇതോടെ ഇന്ത്യൻ ബാങ്കുകൾക്ക് ലഭ്യമാകും.

വിജയ് മല്ല്യയുടെ ആഡംബര നൗക, ലണ്ടന്‍ കേന്ദീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ മാരിടൈം ലേബര്‍ കണ്‍വെന്‍ഷന്‍ പിടിച്ചെടുത്തിരുന്നു. 227 കോടി 35 ലക്ഷം രൂപക്കാണ് കപ്പൽ ലേലത്തിൽ പോയത്. ഇതിൽ 2 .3 കോടിരൂപയാണ് മാരിടൈം ലേബര്‍ കണ്‍വെന്‍ഷന്‍ ഈടാക്കിയത് . ലണ്ടൻ ബാങ്കിൻറെ പുതിയ ഉത്തരവോടെ ബാക്കിയുള്ള തുക പിടിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഇന്ത്യൻ ബാങ്കുകൾക്കാകും

മല്ല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഓഹരികള്‍ വില്‍ക്കാന്‍ കടം തിരിച്ച് പിടിക്കുന്നതിനുള്ള ട്രിബ്യൂണല്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതുകൂടാതെ വിദേശ നാണയ വിനിമയ നിയന്ത്രണ നിയമം (ഫെറ) ലംഘിച്ചുവെന്ന കേസില്‍ മല്ല്യയുടെ ബംഗളൂരുവിലെ സ്വത്ത് കണ്ടുകെട്ടാന്‍ ദല്‍ഹി കോടതിയും ഉത്തരവിട്ടിരുന്നു. പ്രത്യേക കോടതിയും പിന്നീട് ഹൈക്കോടതിയും അപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് മല്ല്യ ഇപ്പോൾ സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (6 minutes ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (19 minutes ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (37 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (50 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (57 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (1 hour ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (3 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

Malayali Vartha Recommends