Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ബുലന്ദ്ഷഹർ കലാപം; പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈനികനെ പിടികൂടി; ഞെട്ടലോടെ ജനം

08 DECEMBER 2018 04:15 PM IST
മലയാളി വാര്‍ത്ത

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹർ കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സബ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ വെടിവെച്ച കേസില്‍ സൈനികനായ ജിതേന്ദ്ര മാലിക് എന്ന ജിത്തു ഫൗജിയെ സൈന്യം പിടികൂടി. അതേസമയം കലാപവുമായി ബന്ധപ്പെട്ട് ബുലന്ദ്ഷഹര്‍ എസ്.പി ഉള്‍പ്പടെ മൂന്ന്പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.


ബുലന്ദ്ശഹര്‍ എസ്.എസ്.പി (സിനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ്) കൃഷ്ണ ബഹാദൂര്‍ സിങ് , സിയാന സര്‍ക്കിള്‍ ഓഫീസര്‍ ഡി.എസ്.പി സത്യപ്രകാശ് ശര്‍മ്മ, ചിന്‍ഗ്രാവതി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സുരേഷ് കുമാര്‍ എന്നിവരെയാണ് സര്‍ക്കാര്‍ സ്ഥലം മാറ്റിയത്

ബുലന്ദ്ഷഹര്‍ കലാപവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസ് ശേഖരിച്ച സി സി ടി വി ദൃശ്യങ്ങളിലാണ് ഇന്‍സ്പെക്ടര്‍ സുബോധ്കുമാര്‍ സിങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കശ്മീരിലെ സോപാര്‍ സൈനിക ക്യാംപിലെ ജവാനായ ജിതേന്ദ്ര മാലിക്കിനെ കലാപസമയത്ത് ദുരൂഹസാഹചര്യത്തില്‍ സുബോധ്കുമാര്‍ സിങിനൊപ്പം കണ്ടതിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളില്‍ നിന്നും പ്രദേശവാസികളുടെ മൊഴിയില്‍ നിന്നും ജിതേന്ദ്രയാണ് വെടിവെച്ചതെന്ന് വ്യക്തമായിരുന്നു. ഇയാളുടെ പക്കല്‍ തോക്കുണ്ടായിരുന്നതായും വിവരമുണ്ട്.

ഇതാണ് ജിതേന്ദ്ര മാലിക്കിലെക്ക് പൊലീസ് അന്വേഷണം എത്തിച്ചത്. ബുലന്ദ്ഷഹര്‍ കലാപത്തിനും ഇന്‍സ്പെക്ടര്‍ സുബോധിന്റെ കൊലപാതകത്തിനും ശേഷം അവിടെനിന്നും കടന്നുകളഞ്ഞ ഇയാള്‍ വെള്ളിയാഴ്ചയാണ് കശ്മീരിലെ സൈനിക ക്യാംപിലെത്തിയത്.

യുപി പൊലീസിന്റെ നിര്‍ദേശപ്രകാരം സൈന്യം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജവാനെ ചോദ്യം ചെയ്യുന്നതിനായി യു.പി പൊലീസ് കശ്മീരിലെത്തി. നേരത്തെ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ മകനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ജിതേന്ദ്ര മാലികിന്റെ മാതാവ് രതന്‍ കൗര്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ മകന്‍ പ്രതിയാണെന്ന് തെളിഞ്ഞാല്‍ സ്വന്തം കൈകൊണ്ട് മകനെ വെടിവെച്ച് കൊല്ലുമെന്നും അവര്‍ പ്രതികരിച്ചിരുന്നു.

കലാപവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (32 minutes ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (42 minutes ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (1 hour ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (1 hour ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (2 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (2 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (2 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (2 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (2 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (4 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (4 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (4 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (5 hours ago)

Malayali Vartha Recommends