ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. ശ്രീനഗറിലെ മുജ്ഗുഡില് ശനിയാഴ്ച വൈകുന്നേരമാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഭീകരാക്രമണത്തെ തുടര്‍ന്നു പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.
ഇന്നലെ വൈകുന്നേരം സൈന്യം നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി സൈന്യത്തിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സൈന്യം തെരച്ചില്‍ നടത്തിയത്.
"
https://www.facebook.com/Malayalivartha