ഐസിസിയുടെ പേരില്‍ വ്യാജ ഇ-മെയില്‍; അഞ്ചുലക്ഷം പൗണ്ട് സമ്മാനം അടിച്ചെന്ന്

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) നടത്തിയ നറുക്കെടുപ്പില്‍ അഞ്ചു ലക്ഷം പൗണ്ട് സമ്മാനം അടിച്ചെന്നും തുക ലഭിക്കുന്നതിന് ജോലിയും വിലാസവും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് വ്യാജ ഇ-മെയിലുകള്‍ പ്രചരിക്കുന്നു. ഐസിസി പ്രസിഡന്റ് നേരിട്ട് അറിയിക്കുന്ന തരത്തിലാണ് ഇ-മെയില്‍ സന്ദേശങ്ങള്‍.
ഐസിസി പ്രസിഡന്റ് ബാരി ഡോബ്‌സണ്‍ എന്നയാള്‍ നല്‍കുന്ന വിശദീകരണത്തോടെയാണ് കത്ത്. ക്രിക്കറ്റിന്റെ പ്രചരണത്തിന്റെ ഭാഗമായി ഐസിസി ലോക രാജ്യങ്ങളിലെ ക്രിക്കറ്റ് ആരാധകര്‍ക്കായി സംഘടിപ്പിച്ച നറുക്കെടുപ്പില്‍ ഭാഗ്യം അനുഗ്രഹിച്ച പത്തു പേരില്‍ ഒരാളാണ് നിങ്ങള്‍ എന്ന അറിയിപ്പാണ് കത്തിലുള്ളത്.
ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെ എട്ടു രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുത്തവരെയാണ് നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയതെന്നും പറയുന്നു. സമ്മാനത്തുക ലഭിക്കുന്നതിനായി പേരും വിലാസവും മറ്റ് വിശദാംശങ്ങളും ഇമെയിലില്‍ അറിയിക്കണമെന്നും തുക ലഭിക്കുന്നതു വരെ വിവരം രഹസ്യമായി സൂക്ഷിക്കണമെന്നും പറയുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























