നിസാമുദ്ധീൻ ദർഗയിൽ സ്ത്രീപ്രവേശനത്തിന് ഹർജി

ഡൽഹി നിസാമുദ്ദീൻ ദർഗയിൽ സ്ത്രീ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ൈഹകോടതിയിൽ ഹർജി.
പുണെയിലെ നിയമവിദ്യാർഥി ദീപ ഫരിയാൽ, ഝാർഖണ്ഡ് സ്വദേശിനികളായ ശിവാങ്കി കുമാരി, അനുകൃതി സുഖം എന്നിവർ സമർപ്പിച്ച ഹർജി ഹൈകോടതി ഇന്ന് പരിഗണിച്ചേക്കും. നിസാമുദ്ദീൻ ദർഗ പൊതു ആരാധനാലയം ആയതിനാൽ ലിംഗ, ജാതി മത ഭേദമേന്യ പ്രവേശനം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി.
ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുടെ ചുവടുപിടിച്ച് മുസ്ലിം ആരാധനാലയങ്ങളെ ലക്ഷ്യമിട്ട് സംഘ്പരിവാർ കേന്ദ്രങ്ങളിൽനിന്ന് സമാന ഹർജികൾ വരുന്നുണ്ട്.
https://www.facebook.com/Malayalivartha























