ആള്‍ദൈവം രാംപാലിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ നാലു മൃതദേഹങ്ങള്‍ കണ്ടെത്തി

കൊലക്കേസ് പ്രതിയായ ഹരിയാനയിലെ ആള്‍ദൈവം രാംപാലിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ നാലു സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ ഈ സംഭവത്തില്‍ മരണം ആറായി. പോലീസ് നടപടിക്കെതിരെ അനുയായികള്‍ മനുഷ്യകവചം തീര്‍ത്തതിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിലാണ് കൊലപാതകങ്ങളെന്ന് സൂചനയുണ്ട്.
എന്നാല്‍, പൊലീസ് നടപടിയിലല്ല മരണം നടന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം കഴിയാതെ മരണ കാരണം അറിയാനാവവില്ലെന്നും പോലീസ് വ്യക്തമാക്കി. സംഘര്‍ഷത്തിനിടെ പോലീസിന് നേരെ വെടിവെപ്പും കല്ലേറുമുണ്ടായി. അതിനിടെ, രാംപാലിനെതിരെ രാജ്യദ്രോഹം, കലാപമുണ്ടാക്കല്‍, കൊലപാതകശ്രമം എന്നീ വകുപ്പുകള്‍ കൂടി ചുമത്തി പൊലീസ് കേസ് എടുത്തു. രാംപാല്‍ ആശ്രമത്തില്‍ തന്നെയുണ്ട് എന്നാണ് പൊലീസിന്റെ നിഗമനം.
രാംപാലിനെ അറസ്റ്റ് ചെയ്യാതെ പിന്തിരിയില്ലെന്നും പൊലീസ് പറഞ്ഞു. പൊലീസിനെ തടയാന്‍ എത്തിയ പതിനായിരത്തോളം പേര്‍ ആശ്രമം വിട്ടതായി റിപ്പോര്‍ട്ടുണ്ട്. ആശ്രമത്തിലെ വൈദ്യുതി, ജലവിതരണം എന്നിവ പൊലീസ് തടസ്സപ്പെടുത്തിയിരുന്നു. 2006ല്‍ ഒരു ഗ്രാമീണനെ കൊലപ്പെടുത്തിയ കേസിലാണ് രാംപാലിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. നാലുവര്‍ഷത്തിനിടെ 43 തവണ ഇയാള്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്നിരുന്നു. അറസ്റ്റ് വാറന്റുകള്‍ നിരന്തരം പുറപ്പെടുവിച്ചിട്ടും രാംപാലിനെ അറസ്റ്റ് ചെയ്തിരുന്നില്ല. അറസ്റ്റ് നടന്നാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും ഹരിയാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
ഇച്ഛാശക്തിയില്ലാത്ത ഈ നടപടി അവസാനിപ്പിച്ച് വെള്ളിയാഴ്ചയ്ക്കകം രാംപാലിനെ അറസ്‌റുചെയ്യണമെന്ന് കോടതി അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ്് പാലീസ് നടപടി ആരംഭിച്ചത്. ചൊവ്വാഴ്ച ആശ്രമത്തില്‍ വന്‍ സന്നാഹത്തോടെ എത്തിയ പോലീസിന് എതിരെ ആയുധധാരികളായ രാംപാലിന്റെ അനുയായികള്‍ ആക്രമണം നടത്തി. പൊലീസ് നടപടിക്കിടെ മാധ്യമപ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























