മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; യുവാവ് അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തി

ബംഗലൂരുവിലെ സദാശിവനഗറില്‍ മകന്‍ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി. ഇരുപതുകാരനായ ഉത്തമകുമാറാണ് മദ്യം വാങ്ങാന്‍ പണം നല്‍കാതിരുന്നതിനെ തുടർന്ന് അമ്മയെ അപായപ്പെടുത്തിയത്. ഇയാൾ ഇപ്പോൾ ഒളിവിലാണ് .ഈ മാസം ആറിനായിരുന്നു സംഭവം.
പണം ആവശ്യപ്പെട്ട് അമ്മയും മകനും തമ്മില്‍ വലിയ തര്‍ക്കമുണ്ടായി. പണം നല്‍കാന്‍ അമ്മ വിസമ്മതിച്ചതോടെ മകന്‍ അവരുടെ മേല്‍ പെട്രോള്‍ ഒഴിച്ച് തീ കൊടുത്തുകയായിരുന്നു. മുഖത്തും നെഞ്ചിലും കൈകളിലും മാരകമായി പരുക്കേറ്റ അവരെ ഭര്‍ത്താവ് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ചികിത്സയിലിരിക്കേയാണ് അമ്മ മരണമടഞ്ഞത്.
കഴിഞ്ഞ ദിവസം ബംഗലൂരുവില്‍ മറ്റൊരു യുവാവും അമ്മയെ ആക്രമിക്കുന്ന വീഡി്യോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അമ്മയെ ചൂലുകൊണ്ട് അടിക്കുന്ന ദൃശ്യമാണ് പ്രചരിച്ചത്.
https://www.facebook.com/Malayalivartha























