സിവില്‍ സര്‍വീസ് പ്രായപരിധി കുറയ്ക്കില്ലെന്ന് കേന്ദ്രം

സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രായപരിധി കുറയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറി. മുന്‍ യു.പി.എ സര്‍ക്കാരിന്റെ അവസാന കാലത്താണ് പ്രായപരിധി കുറയ്ക്കാന്‍ തീരുമാനം കൈക്കൊണ്ടത്. ഈ തീരുമാനം പിന്നീട് വന്ന നരേന്ദ്ര മോഡി സര്‍ക്കാരും തുടരുമെന്ന് മാദ്ധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നീക്കത്തില്‍ നിന്ന് പിന്മാറിയത്.
അതേസമയം, പ്രായപരിധി കുറയ്ക്കുന്നതിന് പകരം പരീക്ഷ എഴുതാനുള്ള എല്ലാ അവസരങ്ങളും ഉപയോഗിച്ചവര്‍ക്ക് അധികമായി രണ്ട് അവസരങ്ങള്‍ കൂടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഉയര്‍ന്ന പ്രായപരിധി കുറയ്ക്കുന്നത് സംബന്ധിച്ച് അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് തന്നെ പഠനങ്ങള്‍ നടത്തിയിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പുകളെ തുടര്‍ന്ന് ആരംഭത്തില്‍ തന്നെ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























