ശ്രീലങ്ക വധശിക്ഷയ്ക്ക് വിധിച്ച മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

മയക്കുമരുന്ന് കേസില്‍ ശ്രീലങ്കയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന അഞ്ച് ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വിട്ടയച്ചു. ശ്രീലങ്കന്‍ സര്‍ക്കാരാണ് മത്സ്യതൊഴിലാളികളെ വിട്ടയക്കാന്‍ ഉത്തരവിട്ടത്. ശിക്ഷ ചോദ്യം ചെയ്ത് മത്സ്യതൊഴിലാളികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചാല്‍ വിട്ടയക്കാമെന്ന് ലങ്കന്‍ സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇന്ന് രാവിലെ മത്സ്യതൊഴിലാളികള്‍ ഹര്‍ജി പിന്‍വലിച്ചതോടെയാണ് മോചനത്തിന് വഴിതെളിച്ചത്.
മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട അഞ്ച് മത്സ്യതൊഴിലാളികള്‍ക്കാണ് നേരത്തെ ലങ്കന്‍ കോടതി വധശിക്ഷ വിധിച്ചത്. ഇതിനെതിരേ നയതന്ത്രതലത്തില്‍ ഇന്ത്യ നടത്തിയ ഇടപെടലിലൂടെയാണ് മത്സ്യതൊഴിലാളികള്‍ മോചിതരായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























