പോലീസിന് നേരെ വെടിയുതിര്‍ത്ത് പതിനായിരം ഭക്തരുടെ മനുഷ്യ കവചം തീര്‍ത്ത ആള്‍ദൈവ സ്വാമിയെ പോലീസ് നാടകീയമായി പിടികൂടി

ഒരാഴ്ചയായി മനുഷ്യ കവചം തീര്‍ത്തും വെടിയുതിര്‍ത്തും ചെറുത്തു നിന്ന ഹരിയാനയിലെ ആള്‍ദൈവം രാംപാല്‍ പോലീസ് പിടിയില്‍.
കൊലക്കേസില്‍ പ്രതിയാണ് ആള്‍ദൈവം രാംപല്‍. ഹാസാറിലെ ആശ്രമത്തില്‍ നിന്നുമാണ് രാംപാനിലെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരാഴ്ചയായി രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചു വരികയായിരുന്നു. എന്നാല്‍ പതിനയ്യായിരത്തോളം അനുയായികള്‍ ആശ്രമത്തിനു ചുറ്റും പ്രതിരോധം തീര്‍ത്തതോടെ ഇയാളെ പിടികൂടാനാവാതെ പ്രതിസന്ധിയിലായിരുന്നു പൊലീസ്. തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ ആശ്രമത്തിലേക്ക് പൊലീസ് ഇരച്ചുകയറിയെങ്കിലും ആശ്രമത്തിനുള്ളിലെ അജ്ഞാത കേന്ദ്രത്തില്‍ മറഞ്ഞിരുന്ന രാംപാലിനെ പിടികൂടാനായില്ല. രണ്ട് ദിവസമായി തുടരുന്ന തിരച്ചിലിനൊടുവില്‍ ബുധനാഴ്ച രാത്രിയോടെയാണ് രാംപാലിനെ പൊലീസ് കണ്ടെത്തിയത്.
ഇന്നലെ ആശ്രമത്തില്‍ പൊലീസ് കടന്നതോടെ യുദ്ധസമാനമായ സംഭവങ്ങളാണ് അരങ്ങേറിയത്. പൊലീസിനു നേരെ വെടിവയ്പും ശക്തമായ കല്ലേറും നടന്നു. ഇരുന്നൂറോളം പേര്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. ഒടുവില്‍ ബുധനാഴ്ച ഉച്ചയോടെ ആറു പേരുടെ മൃതശരീരങ്ങള്‍ ആശ്രമവളപ്പില്‍ നിന്നും പൊലീസ് കണ്ടെടുക്കുകയുണ്ടായി. ഭക്തരോട് പിരിഞ്ഞു പോകണമെന്ന് നിരവധി തവണ ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് പൊലീസ് ആശ്രമത്തിലേക്ക് കടന്നത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























