നടി സറീന് ഖാന്റെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം: കുരുക്കിലായി താരസുന്ദരി
പനാജി: ബോളിവുഡ് നടി സറീന് ഖാന് സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് യുവാവ് മരിച്ചു. ഗോവയിലെ അന്ജുനയിലായിരുന്നു അപകടം.
യുവാവ് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ നിയന്ത്രണം വിട്ട് നടിയുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മാപുസ സ്വദേശിയായ നിതേഷ് ഗോരല്‍ എന്ന യുവാവാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ തലയ്ക്കു പരിക്കേറ്റ നിതേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നടിയുടെ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തെ സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha