മണിപ്പൂരില്‍നിന്നുള്ള ഗവേഷക വിദ്യാര്‍ത്ഥി ദില്ലിയില്‍ കൊല്ലപ്പെട്ട നിലയില്‍

മണിപ്പൂരില്‍ നിന്ന് പിഎച്ച്ഡി ചെയ്യാനായി ദില്ലിയിലെത്തിയ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. 33 വയസ്സുള്ള സിന്‍ഗ്രാന്‍ കെങ്കൂസിനേയാണ് സൗത്ത് ദില്ലിയിലെ മുബാറക്പൂരിലെ കോട്‌ലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെ സിന്‍ഗ്രാന്‍ കെങ്കൂസിന്റെ നാട്ടിലെ ബന്ധുവാണ് മൃതദേഹം ആദ്യമായി കണ്ടത്. തലയ്ക്ക് ഗുരുതരമായി മര്‍ദ്ദനമേറ്റാണ് ഇയാള്‍ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം കൊലപാതകമാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. അതേസമയം കെങ്കൂസിന്റെ മുറിയില്‍ മോഷണശ്രമം ഉണ്ടായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കെങ്കൂസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ(ടിസ്സ്) ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു സിന്‍ഗ്രാന്‍ കെങ്കൂസ്. എതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹം ദില്ലിയില്‍ എത്തിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ദില്ലിയില്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ കൂടിവരുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























