Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഇലക്ഷൻ ഫലം കണ്ണ് തുറപ്പിച്ചു... ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിട്ടും, വിജയിക്കാനാവാതെ പോയതിനാൽ ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു

15 DECEMBER 2018 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ഹിന്ദി ഹൃദയഭൂമിയില്‍ മോദിയും യോഗിയും പശുവും ഒരുമിച്ചു ശ്രമിച്ചിട്ടും വിജയിക്കാനാകാതെ പോയത് ഒട്ടൊന്നുമല്ല ബിജെപിയുടെ ദേശീയ നേതൃത്വത്തെ വിഷണ്ണരാക്കിയിരിക്കുന്നത്. ഇന്നലെച്ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില്‍ ഇതിനെ സംബന്ധിച്ച തര്‍ക്കം ചൂടുപിടിച്ചതായാണ് സൂചന. പാര്‍ട്ടിയുടെ ഹിന്ദുത്വ തീവ്രവാദത്തില്‍ വെള്ളം ചേര്‍ക്കണമെന്നും മതേതര വോട്ടുകള്‍ അഭ്യര്‍ത്ഥിക്കാന്‍ കഴിയും വിധം ശാന്തസ്വഭാവിയാകണമെന്നും ഒരു വിഭാഗം വാദിച്ചപ്പോള്‍ മറുഭാഗം അതിനെ ശക്തമായി എതിര്‍ത്തതായി പറയപ്പെടുന്നു. നിലപാട് കടുപ്പിക്കണണെന്നും പുലിരൂപം പുറത്തെടുക്കണമെന്നുമാണ് അവരുടെ ആവശ്യം. അതായത് ആടാകണോ പുലിയാകണോ എന്നതാണ് ഇപ്പോള്‍ ബിജെപി ബുദ്ധികേന്ദ്രങ്ങളുടെ ധര്‍മ്മസങ്കടം. 

ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ പ്രചാരണപരിപാടികള്‍ക്കാണ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വേദിയായത്. പണം മലവെള്ളം പോലെ ഒഴുകി. കോണ്‍ഗ്രസാകട്ടെ പണമില്ലാതെ ചക്രശ്വാസം വലിക്കുകയും ചെയ്തു. എന്നിട്ടും ഒരിടത്തുപോലും അധികാരത്തിലെത്താന്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്കു കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ പണവും അധികാരവും മാത്രംവച്ചുള്ള ഇതേ തന്ത്രം ഇനിയും പരീക്ഷിക്കുന്നത് മണ്ടത്തരമാകുമെന്ന് വലിയൊരു വിഭാഗം കരുതുന്നു. അതാണ് അടവുനയത്തില്‍മാറ്റം വരുത്തണമെന്ന സിദ്ധാന്തത്തിന് പ്രാമുഖ്യം വരാന്‍ കാരണം.


പക്ഷേ, പുതിയ മുഖം അതെന്തായാലും ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാകും. കടുത്ത വര്‍ഗ്ഗീയവാദത്തിലേക്കു തിരിയുകയും രാമക്ഷേത്രനിര്‍മ്മാണത്തിന്റെ പേരില്‍ കലാപം സൃഷ്ടിക്കുകയും ചെയ്യുക എന്നത് ഗുണമാകുമോ ദോഷമാകുമോ എന്ന തീര്‍ത്തു പറയാനാകാത്ത സ്ഥിതിയാണ്. പശുപരിപാലനത്തിനും മുസ്ലീം വേട്ടയ്ക്കും കിട്ടാത്ത പരിഗണന വര്‍ഷങ്ങള്‍ക്കു ശേഷം പൊടിതട്ടിയെടുക്കുന്ന രാമഭൂമിക്ക് ഉണ്ടാകുമോ എന്നതാണ് ചോദ്യം. അത് തടിപിടിക്കാതെ വരികയും പ്രതിപക്ഷം ഭരണപക്ഷമാവുകയും ചെയ്താല്‍ നടമാടിയ വര്‍ഗ്ഗീയലഹളയുടെ പേരില്‍, അതില്‍ നടക്കുന്ന അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും പേരില്‍ രാജ്യത്തിന്റെ നിയമനടപടികളെ ബിജെപിക്ക് അഭിമുഖീകരിക്കേണ്ടിവരും. പലരും ജയിലഴി എണ്ണേണ്ടിവരും. അതായാത് പുലിരൂപം പുറത്തെടുക്കുന്നത് തീക്കളിയാണ്.


ഇനി ആടുവേഷം കെട്ടിയാലും വിജയിക്കാനുള്ള സാധ്യത പപ്പാതിയാണ്. വരാന്‍ പോകുന്ന ബജറ്റില്‍ ജനക്ഷേമപദ്ധതികള്‍ കുത്തി നിറയ്ക്കുകയും കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുകയാും ചെയ്തു കൊണ്ടുള്ള കണ്‍കെട്ടു പരിപാടികളാണ് ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയായത്. അതാകട്ടെ, ഇപ്പോള്‍ത്തന്നെ സമ്പദ് രംഗം തകര്‍ന്നിരിക്കുന്ന രാജ്യത്തിനെ വലിയ കടക്കെണിയിലേക്കാകും നയിക്കുക. അങ്ങനെ ചെയ്തു ഭരണം നിലനിര്‍ത്തിയാല്‍ തന്നെ, രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് മറുപടി പറയേണ്ട ഗതികേടിലേക്ക് വരാന്‍പോകുന്ന ബിജെപി സര്‍ക്കാര്‍ നീങ്ങും. വന്‍കിട മുതലാളിമാരില്‍നിന്ന് നികുതി വാങ്ങാനോ കള്ളപ്പണം പിടിച്ചെടുക്കാനോ കഴിയാത്ത ഒരു സര്‍ക്കാരിനും ചെലവാക്കാന്‍ പണമില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍.

നോട്ടുനിരോധനവും ജിഎസ്ടിയും നടുവൊടിച്ച ഭാരതത്തിന്റെ ഉദകക്രിയയായി മാറും ജനപ്രിയപരിപാടികളുടെ പ്രഖ്യാപനമെന്നതില്‍ സംശയമില്ല. ഇന്നലെ നടന്ന നേതൃയോഗത്തില്‍, ആത്മവീര്യം നഷ്ടപ്പെട്ട അവസ്ഥയില്‍ തെരഞ്ഞെടുപ്പ് ഫലത്തോടു പ്രതികരിച്ച അമിത്ഷായും മൌനവ്രതം പാലിച്ചിരുന്ന മോദിയും ആശയക്കുഴപ്പത്തിലാണെന്ന് വ്യക്തം.

ചുരുക്കത്തില്‍ ചെകുത്താനും കടലിനുമിടയിലാണ് ബിജെപി പാര്‍ട്ടിയും മോദി ഭരണകൂടവും. ആടാകണോ പുലിയാകണോ എന്ന ചിന്ത പാര്‍ട്ടിയെ കുഴയ്ക്കുമ്പോള്‍, പക്ഷേ, ഭാരതമഹാരാജ്യത്തിലെ ജനത ആഴക്കടലിലേക്ക് കെട്ടിത്താഴ്ത്തിയ അവസ്ഥയിലാണ്. അതുവച്ചുനോക്കുമ്പോള്‍ ബിജെപിയുടെ അവസ്ഥ ഭേദമാമെണെന്നു വേണം പറയാന്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (10 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (25 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (56 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (13 hours ago)

Malayali Vartha Recommends