പറന്നുയര്‍ന്ന വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി
മുംബൈയില്‍ നിന്നും ലക്നോയിലേക്കുള്ള ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. ഭീഷണിയെ തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം ലാന്റ് ചെയ്യാനായി ഒറ്റപ്പെട്ട മലയിടുക്കിലേക്ക് മാറ്റി പരിശോധിച്ചെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. ഭീഷണി അസാധാരണമെന്ന് കാട്ടി ബോംബ് ത്രെട്ട് അസെസ്മന്റെ് കമ്മിറ്റി നല്കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി ഇറക്കിയത്.
എന്നാല്‍ അധികം വൈകാതെ സുരക്ഷാ ഏജന്‍സി വിമാനം സുരക്ഷിതമാണെന്ന് അറിയിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ടുള്ള ഇന്‍ഡിഗോ എയറിന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. രാവിലെ ആറ് മണിക്ക് മുംബൈയില്‍ നിന്നും പുറപ്പെട്ട വിമാനത്തിനായിരുന്നു ഭീഷണി. എത്ര പേര് വിമാനത്തിലുണ്ടായിരുന്നു എന്നതിനെ കുറിച്ചും വിവരമില്ല.
ഗോ എയര്‍ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോകാനിരുന്ന ഒരു സ്ത്രീയാണ് ഇന്‍ഡിഗോ ചെക്കിന് കൗണ്ടറില്‍ 6ഇ 3612 ഇന്‍ഡിഗോ വിമാനത്തില്‍ ബോംബുണ്ടെന്ന വിവരവുമായി എത്തിയത്. കൂടെ ചിലരുടെ ചിത്രങ്ങളും കാണിച്ച സ്ത്രീ ഇവര്‍ രാജ്യത്തിന് ഭീഷണിയാണെന്നും അറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന് എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാനായി സ്ത്രീയെ കൊണ്ടു പോവുകയും ചെയ്തു.
https://www.facebook.com/Malayalivartha