മധ്യപ്രദേശിൽ 187 എം.എല്‍.എമാര്‍ കോടിപതികള്‍

മധ്യപ്രദേശില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരില്‍ ഭൂരിഭാഗവും കോടിപതികളെന്നു റിപ്പോർട്ട് . 230 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ 187 പേർ കോടിപതികളാണ്.
അതേസമയം ,എം.എല്‍.എമാരില്‍ 94 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളുമാണ്. തെരെഞ്ഞെടുപ്പ് കമ്മീഷനാണ് റിപ്പോർട്ട് പുറത്തു വിട്ടത്
പാര്‍ട്ടി തലത്തില്‍ നിരീക്ഷിക്കുകയാണെങ്കിൽ ബി.ജെ.പിയുടെ 109 എം.എല്‍.എമാരില്‍ 91 പേര്‍, കോണ്‍ഗ്രസിെന്റ 114 എം.എല്‍.എമാരില്‍ 90 പേര്‍, ബി.എസ്.പിയുടെ രണ്ട് എം.എല്‍.എമാരില്‍ ഒരാള്‍, എസ്.പിയുടെ ഒരു എം.എല്‍.എ, നാല് സ്വതന്ത്ര എം.എല്‍.എമാര്‍ എന്നിവര്‍ക്ക് ഒരു കോടിയിലേറെ വരുന്ന സ്വത്തുക്കളുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ വ്യക്തമാകുന്നത്. പ്രഖ്യാപിത സ്വത്തുക്കളില്‍ ഏറ്റവും കൂടുതല്‍ വിജയരാഘവ്ഗഡിലെ ബി.ജെ.പി എം.എല്‍.എ സഞ്ജയ് സത്യേന്ദ്ര പ്രതകിനാണ്. 226 കോടിയിലേറെ സ്വത്തുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
കോണ്‍ഗ്രസിലെ 56 എം.എല്‍.എമാര്‍, ബി.ജെ.പിയുടെ 34 പേര്‍, ബി.എസ്.പിയുടെ രണ്ട് പേര്‍, എസ്.പിയുടെ ഒരു എം.എല്‍.എ, ഒരു സ്വതന്ത്ര എം.എല്‍.എ എന്നിവര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha



















