സുപ്രധാന രേഖകള്‍ ഇനിയും ചോദിച്ച് മനസിലാക്കേണ്ടതുണ്ടെന്ന് സിബിഐ; അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ കേസിലെ മുഖ്യ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേലിന്റെ കസ്റ്റഡി കാലാവധി നീട്ടി

അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടു കേസിൽ പിടിയിലായ മുഖ്യ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേലിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഡല്‍ഹി പാട്യാല ഹൗസ് കോടതി നാല് ദിവസത്തേക്കു കൂടിയാണ് സിബിഐ കാലാവധി ദീർഖിപ്പിച്ചത്.
കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ സംബന്ധിച്ച് മിഷേലിനോട് ഇനിയും ചോദിച്ച് മനസിലാക്കേണ്ടതുണ്ടെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. സിബിഐ അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിവിഐപി ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാര്‍ അഗസ്ത വെസ്റ്റ്ലാന്‍ഡിനു ലഭിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് മിഷേല്‍ ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം.
അതേസമയം കേസ് സംബന്ധമായി മുംബൈയിൽ കൊണ്ടു പോയി തെളിവെടുക്കേണ്ടതുണ്ടെന്നും സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിനിടെ സ്വിറ്റ്സര്‍ലന്റിലും ഇറ്റലിയിലും മിഷേലിന് വേണ്ടി ഹാജരായ അഭിഭാഷകയെന്ന വാദവുമായെത്തിയ റോസ് മേരി പട്രിസിയെ മിഷേലുമായി പത്തു മിനിട്ട് സംസാരിക്കാൻ കോടതി അനുവദിച്ചു. സിബിഐ എതിര്‍പ്പ് അവഗണിച്ചാണിത്. എന്നാൽ കസ്റ്റഡിയിൽ മിഷേലിനെ കാണണമെന്ന അഭിഭാഷകയുടെ ആവശ്യം കോടതി തള്ളി.
അന്വേഷണത്തിനിടെ ദുബായിലേക്കു കടന്ന മിഷേലിനെതിരെ കഴിഞ്ഞ സെപ്റ്റംബറിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2015-ല്‍ മിഷേലിനെതിരേ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടിസും പുറത്തിറക്കി. തുടര്‍ന്ന് 2017 ഫെബ്രുവരിയിലാണ് ദുബായില്‍ മിഷേല്‍ അറസ്റ്റിലായത്.
https://www.facebook.com/Malayalivartha



















