കാത്തിരുന്ന കിട്ടിയ കണ്‍മണിയെ ഒരുനോക്കു കാണാന്‍ കഴിയാതെ മലയാളി ജവാന് ദാരുണാന്ത്യം

കാത്തിരുന്ന കിട്ടിയ കണ്‍മണിയെ ഒരുനോക്കു കാണാന്‍ കഴിയാതെ മലയാളി ജവാന് ദാരുണാന്ത്യം. മൂന്നുദിവസം മുമ്പ് പിറന്ന കണ്‍മണിയെ കാണാന്‍ നാട്ടിലെത്താനിരുന്ന മലയാളി സി.ഐ.എസ്.എഫ് ജവാന്‍ ഛത്തീസ്ഗഡില്‍ ട്രക്കപകടത്തില്‍ മരിച്ചു. വിതുര മലയടി അഭിലാഷ് ഭവനില്‍ കെ.സോമന്റെയും എസ്.ഉഷയുടെയും മകന്‍ എസ്. അഭിലാഷാണ് (31) വെള്ളിയാഴ്ച അര്‍ദ്ധരാത്രി ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചത്.
ഛത്തീസ്ഗഡ് നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് യൂണിറ്റില്‍ െ്രെഡവറായി ജോലി നോക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പിറന്ന മകള്‍ അതിഥിയെ കാണാന്‍ 22ന് നാട്ടില്‍ വരാനിരിക്കെയാണ് ദുരന്തം. അഭിലാഷും ഒപ്പമുണ്ടായിരുന്ന ബീഹാറുകാരനായ യുവാവും തത്ക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റാരു ജവാന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടുകൂടി വൈകിട്ട് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: കെ.ശ്രീക്കുട്ടി. മക്കള്‍:അതിദേവ്, അതിഥി.
https://www.facebook.com/Malayalivartha



















