ജമ്മുകാശ്മീരില്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

ജമ്മുകാശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴു പ്രദേശവാസികളും ഭീകരരും സൈനികനും ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ കശ്മീരിലെ മിക്കയിടങ്ങളിലും മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചു. വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗറില്‍ ഉള്‍പ്പെടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ദക്ഷിണ കശ്മീരിലെ നാലു ജില്ലകളിലും അതിവേഗ മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തി.
മുന്‍കരുതലെന്ന നിലയ്ക്ക് ബന്ദിപ്പോറ, ബാരമുള്ളയിലെ സോപോര്‍, കുപ്‌വാര ജില്ലയിലെ ഹന്ദ്‌വാര എന്നിവിടങ്ങളിലെല്ലാം മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ നിര്‍ത്തിയിരിക്കുകയാണ്. ബഡ്ഗാം അടക്കമുള്ള ഇടങ്ങളില്‍ ഇന്റര്‍നെറ്റിന്റെ സ്പീഡും കുറച്ചു.
https://www.facebook.com/Malayalivartha



















