ജമ്മു കാശ്മീരിന്റെ അടിസ്ഥാനവികസനം ലക്ഷ്യമിട്ട് അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റിന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ അംഗീകാരം, കായികമേഖല വികസനത്തിന് 350 കോടി

ജമ്മു കാശ്മീരിന്റെ അടിസ്ഥാന വികസനം ലക്ഷ്യമിട്ട് കൊണ്ട് 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ അംഗീകാരം. ഗവര്‍ണര്‍ തലവനായ സ്‌റ്റേറ്റ് അഡ്മിനീസ്‌ട്രേറ്റീവ് കൗണ്‍സിലാണ് ബജറ്റിന് അംഗീകാരം നല്‍കിയത്. യുവാക്കളെ ലക്ഷ്യമിട്ടാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
കായിക മേഖലയുടെ വികസനത്തിനു മാത്രം 350 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. 89,000 കോടി രൂപയുടെ ബജറ്റിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ലഡാക്കില്‍ പുതിയ സര്‍വകലാശാലയ്ക്കും ബജറ്റില്‍ അനുമതി നല്‍കിയിട്ടുണ്ട്. 40 പുതിയ കോളജുകള്‍ അനുവദിക്കാനും തീരുമാനമായി. ഇതിനായി 250 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
ഐഎഎസ്, കെഎഎസ്, നീറ്റ്, ജെഇഇ പരീശിലനത്തിനായി ആയിരം കോടി രൂപയും നീക്കിവച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha



















