ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ കലാപത്തില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍..

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ കലാപത്തില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍. ശനിയാഴ്ചയാണ് നാല് പേരെ പോലീസ് അറസ്റ്റു ചെയ്തത്. കേസില്‍ കരസേന ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 13 പേരാണ് ഇതുവരെ പിടിയിലായത്. പശുക്കളുടെ അഴുകിയ ജഡങ്ങള്‍ കണ്ടതിന്റെ പേരില്‍ ഡിസംബര്‍ ആദ്യവാരമാണ് ബുലന്ദ്ഷഹറില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.
കലാപം തടയാന്‍ എത്തിയ പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗും 20 വയസുകാരനായ യുവാവും കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു. പശുക്കളെ കൊന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ദേശീയപാത ഉപരോധിച്ചതിന് പിന്നാലെയായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്.
https://www.facebook.com/Malayalivartha



















