ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളുടെ പ്രണയം പാട്ടായത് ചുവരിൽ എഴുതിയ പ്രണയ സന്ദേശത്തിലൂടെ, ഒടുവിൽ എലി വിഷം ചേര്‍ത്ത് വിദ്യാർത്ഥികളുടെ ആത്മഹത്യാശ്രമം

അഞ്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ ട്രൈബല്‍ ബോര്‍ഡിങ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ അഞ്ചു പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്കൂള്‍ ചുമരില്‍ എഴുതിയ പ്രണയ സന്ദേശത്തില്‍ തങ്ങളുടെ പേര് കണ്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അരളി വിത്ത് പൊടിച്ച് അതില്‍ എലി വിഷം ചേര്‍ത്ത് കഴിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ ആത്മഹത്യശ്രമമെന്നും പൊലീസ് വ്യക്തമാക്കി. അഞ്ചുപേരും ഏഴാം തരത്തില്‍ പഠിക്കുന്നവരാണ്.
https://www.facebook.com/Malayalivartha



















