Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സീറ്റ് പോയെങ്കിലും വോട്ടിൽ മുമ്പനായി ബിജെപി; രഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ കോൺഗ്രസിന് ഏറ്റവും വലിയ ഒറ്റക്കക്ഷി ആകാൻ സാധിച്ചില്ല എങ്കിലും ഭരണം പിടിക്കാനായി

16 DECEMBER 2018 07:20 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ,ബിജെപി ഭരണത്തിലുണ്ടായിരുന്ന മൂന്ന് പ്രധാന സംസ്ഥാനങ്ങളും ഇന്ന് കോണ്‍ഗ്രസിന്റെ കൈകളിലാണ്. അഞ്ചു സംസ്ഥാനങ്ങളിലും ബി ജെ പി യും കോൺഗ്രസ്സും ഇഞ്ചോടിഞ്ചാണ് പൊരുതിയത്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ പ്രധാനമായിരുന്നു മധ്യപ്രദേശ്. മധ്യപ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വന്ന പ്രധാനപ്പെട്ട അഞ്ച് എക്സിറ്റ് പോളുകളിൽ മൂന്നെണ്ണവും കോൺഗ്രസ് മുന്നേറ്റമായിരുന്നു പ്രവചിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ കോൺഗ്രസിന് ഏറ്റവും വലിയ ഒറ്റക്കക്ഷി ആകാൻ സാധിച്ചില്ല എങ്കിലും ഭരണം പിടിക്കാനായി.

കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ വോട്ട് മധ്യപ്രദേശില്‍ നേടിയത് ബിജെപി ആയിരുന്നു. കോണ്‍ഗ്രസ് നേടിയതിനേക്കാള്‍ 0.1 ശതമാനം വോട്ട് അധികം നേടിയത് ബിജെപി ആയിരുന്നു. 47827 വോട്ട് ബിജെപിക്കാണ് കൂടുതല്‍. പക്ഷേ കോണ്‍ഗ്രസ് 114 സീറ്റില്‍ വിജയിച്ചു. ബിജെപി 109 സീറ്റിലും. അവസാനം വരെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. മധ്യപ്രദേശ് നിയമസഭയില്‍ 230 സീറ്റുകളുണ്ട്. ഭരണം പിടിക്കാന്‍ വേണ്ടത് 116 സീറ്റുകളാണ്. കോണ്‍ഗ്രസിന് 114സീറ്റു ലഭിച്ചു. ഒപ്പമെത്താന്‍ ബിജെപി ഏറെ ശ്രമിച്ചെങ്കിലും ബിജെപിക്ക് ലഭിച്ചത് 109 സീറ്റ്.

മധ്യപ്രദേശിലെ എല്ലാ ഭാഗങ്ങളിലും ബിജെപിക്ക് ഒരുപോലെ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസും ബിജെപിയും നേരിട്ടാണ് മധ്യപ്രദേശില്‍ ഏറ്റുമുട്ടിയത്. കോണ്‍ഗ്രസ് പല മണ്ഡലങ്ങളിലു ജയിച്ചത് നേരിയ മാര്‍ജിനിലാണ്. മൊത്തം വോട്ട് എണ്ണുമ്പോള്‍ സംസ്ഥാനത്ത് ബിജെപിക്ക് കൂടുതല്‍ കിട്ടി. പക്ഷേ, സീറ്റ് കോണ്‍ഗ്രസിനും ലഭിച്ചു.

കോണ്‍ഗ്രസും ബിജെപിയും അല്ലാത്ത ഏഴ് സ്ഥാനാര്‍ഥികള്‍ മധ്യപ്രദേശില്‍ ജയിച്ചിട്ടുണ്ട്. രണ്ടു സീറ്റില്‍ മായാവതിയുടെ ബിഎസ്പി ജയിച്ചു. ഒരു സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടിയും ജയിച്ചു. നാല് സ്വതന്ത്രരും. ഈ ഏഴ് സീറ്റുകളില്‍ രണ്ടാംസ്ഥാനത്ത് എത്തിയത് ബിജെപിയാണ്. ഇവിടെ കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ല. ബിജെപിക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിക്കാന്‍ ഇതുംകാരണമായി.

ഡിസംബര്‍ 11ന് രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ചെങ്കിലും പുലര്‍ച്ചെ വരെ നീണ്ടുനിന്നു. പത്ത് മണ്ഡലങ്ങളില്‍ ജയം 1000ത്തില്‍ താഴെ വോട്ടുകള്‍ക്കാണ്. ഈ മണ്ഡലങ്ങളില്‍ വീണ്ടും വീണ്ടും എണ്ണിയതാണ് സമയം പോകാന്‍ കാരണം. ഇതില്‍ ഏഴെണ്ണം കോണ്‍ഗ്രസിനൊപ്പം നിന്നു. മൂന്നെണ്ണം ബിജെപിക്കും കിട്ടി.

500ല്‍ തീഴെ വോട്ടുകള്‍ക്കാണ് രണ്ടു സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചത്. ഗ്വാളിയോര്‍ സൗത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രവീണ്‍ പഥക് ജയിച്ചത് 121 വോട്ടുകള്‍ക്കാണ്. സുസ്വാരയില്‍ കോണ്‍ഗ്രസ് അംഗം ഹര്‍ദീപ് സിങ് ദാങ് ജയിച്ചത് 350 വോട്ടുകള്‍ക്കാണ്. ഇവിടെ നിരവധി തവണ വോട്ടെണ്ണല്‍ നടന്നു. ഒടുവില്‍ നേരിയ വോട്ടിന് കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കുകയായിരുന്നു.

രാജസ്ഥാൻ, മധ്യപ്രദേശ്​, ഛത്തീസഗഢ്​ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക്​ 32 മുതൽ 62 വരെ ലോക്​സഭ സീറ്റുകൾ നഷ്​ടമാകുമെന്ന്​ റിപ്പോർട്ട്​. നിയമസഭ തെരഞ്ഞെടുപ്പ്​ ഫലം വിലയിരുത്തിയാണ്​ ബി.ജെ.പിക്ക്​ 62 സീറ്റുകൾ വരെ നഷ്​ടമാകുമെന്ന്​ വ്യക്​തമാക്കിയിരിക്കുന്നത്​. ഇന്ത്യ ടുഡേയാണ്​ ഇതുസംബന്ധിച്ച്​ വാർത്ത പുറത്ത്​ വിട്ടത്​. കോണ്‍ഗ്രസ് അധികാരമുറപ്പിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസഗഢ് സംസ്ഥാനങ്ങളില്‍ ആകെ 65 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. ഇതില്‍ 62 എണ്ണമാണ് 2014 ല്‍ ബിജെപി നേടിയത്.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് ബി ജെ പി ഏറ്റുവാങ്ങിയത്. മൂന്നു സുപ്രധാന സംസ്ഥാനങ്ങളില്‍ ബി ജെ പി സമാനതകളില്ലാത്ത തോല്‍വിയാണ് നേരിട്ടത്. 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി കേന്ദ്ര സര്‍ക്കാരിന്‍റെ ചുക്കാന്‍ പിടിക്കാന്‍ തുടങ്ങിയതിന് ശേഷം ബി ജെ പി നേരിടുന്ന ഏറ്റവും വലിയ തോല്‍വിയായിരിക്കുമിതെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരിത്തല്‍.

2014ൽ ലോക്​സഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ, മധ്യപ്രദേശ്​, ഛത്തീസ്​ഗഢ്​ തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പി വൻ മുന്നേറ്റം കാഴ്​ചവെച്ചിരുന്നു. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക്​ ഇത്​ ആവർത്തിക്കാൻ കഴിയില്ലെന്നാണ്​ വിലയിരുത്തൽ. മധ്യപ്രദേശിൽ-11, രാജസ്ഥാൻ-13, ഛത്തീസ്​ഗഢ്​-9, എന്നിങ്ങനെയായിരിക്കും ബി.ജെ.പിക്ക്​ വിവിധ സംസ്ഥാനങ്ങളിലുണ്ടാവുന്ന സീറ്റ്​ നഷ്​ടം. ഇത്​ ഇനിയും വർധിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്​. ഒരു സീറ്റ് മാത്രമാണ് ബി.ജെ.പിയുടെ സാധ്യതയായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

കണക്കുകളില്‍ മാത്രമല്ല രാഷ്ട്രീയമായും കനത്ത വെല്ലുവിളിയാണ് ബിജെപിക്കും നരേന്ദ്രമോദിക്കും നിയമസഭാതിരഞ്ഞെടുപ്പുഫലം ഉയര്‍ത്തുന്നത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സമീപസംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകാനുള്ള സാധ്യതയും കരുത്താര്‍ജിക്കുന്ന പ്രതിപക്ഷഐക്യവുമാണ് അതില്‍ പ്രധാനം. ശിവസേന ഉള്‍പ്പെടെയുള്ള എന്‍ഡിഎ ഘടകകക്ഷികള്‍ ഈ ജനവിധി ചൂണ്ടിക്കാട്ടി ബിജെപിയോട് കനത്ത വിലപേശലിന് മുതിരുമെന്നും ഉറപ്പാണ്. ആഴത്തില്‍ മുറിവേറ്റെങ്കിലും തകര്‍ന്നടിഞ്ഞില്ല എന്നത് ബിജെപിക്കും പ്രതീക്ഷ നല്‍കുന്നു. വാജ്പേയ്–അദ്വാനി കാലത്തേക്കാള്‍ മോദി–ഷാ കൂട്ടുകെട്ടിന് ആര്‍എസ്എസുമായുള്ള ഉറച്ച ബന്ധവും പാര്‍ട്ടിയിലെ കെട്ടുറപ്പും അവര്‍ക്ക് തുണയാണ്.

നോട്ട് നിരോധനം. വിലക്കയറ്റം, കര്‍ഷക രോഷം എന്നിവക്കു പുറമെ ഗോസംരക്ഷണവും അടിച്ചു കൊല്ലലും വര്‍ഗീയ പ്രസ്ംഗങ്ങളും ബി.ജെ.പി.യെ തിരിച്ചുകുത്തിയെന്നാണ് വിലയിരുത്തല്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (14 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (32 minutes ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (38 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (42 minutes ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (12 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (12 hours ago)

Malayali Vartha Recommends