കള്ളം ഭക്ഷിച്ച് ജീവിക്കലാണ് കോണ്‍ഗ്രസിന്റെ പണി !; റഫാലിൽ രക്ഷപ്പെട്ടതോടെ കോൺഗ്രസ്സിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് നരേന്ദ്ര മോദി

റഫാൽ ഇടപാട് കേസിൽ കേന്ദ്രത്തിന് അനുകൂലമായ സുപ്രീംകോടതി വിധി വന്നതോടെ കോൺഗ്രസ്സിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരിക്കുകയാണ്. ഏതെങ്കിലുമൊക്കെ കള്ളം ഭക്ഷിച്ച് ജീവിക്കലാണ് കോണ്‍ഗ്രസിന്റെ പണിയെന്ന് മോദി പരിഹസിച്ചു.
റഫാലിലെ സുപ്രീം കോടതി വിധിയോടെ സത്യം വിജയിച്ചു. കള്ളങ്ങൾക്ക് ആയുസില്ലെന്ന് ഈ വിധിയിലൂടെ തെളിഞ്ഞതായും ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി പറഞ്ഞു.
റഫാലിൽ സുപ്രീം കോടതി പോലും കള്ളം പറയുന്നുവെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്. ഇന്ത്യൻ സൈന്യത്തെ ദുർബലപ്പെടുത്തുന്ന ശക്തികൾക്കൊപ്പമാണ് കോണ്‍ഗ്രസ് പ്രവർത്തിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു. ബിജെപി സർക്കാരിന്റെ പ്രതിരോധ ഇടപാടുകൾക്ക് ക്വത്റോക്കി അങ്കിളിന്റെ സഹായമില്ലെന്നും അഗസ്റ്റ് വെസ്റ്റ്ലാൻ്ഡ് ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ മോദി പരിഹസിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























