ടൈം മാഗസിനില്‍ ഒബാമയെ പിന്നിലാക്കി മോഡി നലാം സ്ഥാനത്ത്

എവിടെപ്പോയാലും തന്റെ വ്യക്തിപ്രഭാവം കൊണ്ട് ആരാധകരെ സൃഷ്ടിക്കുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോകത്തെ ഏറ്റവും ശ്രദ്ധേയമായ മാഗസിനായ ടൈമിന്റെ പാഴ്‌സണ്‍ ഓഫ് ദ ഇയര്‍ ബഹുമതിക്കായ് പരിഗണിക്കപ്പെടുന്ന ലോക നേതാക്കളില്‍ മുന്‍നിരയിലാണ് നമ്മുടെ പ്രധാനമന്ത്രി. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അടക്കമുള്ള ലോക നേതാക്കളെ പിന്തള്ളിയാണ് മോദി നാലാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത്.
അമേരിക്കയില്‍ പോയി സ്റ്റാറായ ശേഷം ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂം മോദി എഫക്ട് ആരാധകരെ സൃഷ്ടിച്ചു. പാശ്ചാത്യ മാദ്ധ്യമങ്ങള്‍ ഇന്ത്യയുടെ റോക്ക് സ്റ്റാര്‍ എന്ന വിശേഷണവും മോഡിക്ക് സമ്മാനിച്ചു.
ഇതുവരെ 3.8 ശതമാനം വോട്ട് നേടിയ മോദി നാലാം സ്ഥാനത്തായി തുടരുകയാണ്. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍, നൊബേല്‍ സമ്മാന ജേതാവായ പാക് ബാലിക മലാല യൂസഫ്‌സായി, എബോള ബാധിത മേഖലകളില്‍ ജീവന്‍ പണയംവച്ചു പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും എന്നിവരാണ് മോദിക്ക് മുന്നിലായി ഇടം പിടിച്ചിരിക്കുന്നവര്‍. ടൈം മാഗസിന്റെ മോദിയെ ഒരു വികസന നായകന്‍ എന്ന വിശേഷണമാണ് നല്‍കിയിരിക്കുന്നത്.
\'ഒരു കാലത്തെ വിവാദ നായകനായ പ്രാദേശിക നേതാവായിരുന്ന മോദി വികസനമെന്ന മുദ്രാവാക്യത്തിലൂന്നി തന്റെ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയും പ്രധാനമന്ത്രി ആകുകയും ചെയ്തുവെന്നാണ് ടൈം വിശേഷിപ്പിക്കുന്നത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി, ഇസ്രേലി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ഇസ്ലാമിക് സ്‌റ്റേറ്റ് നേതാവ് അബു ബക്കര്‍ അല്‍ ബാഗ്ദാദി, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, യു.എസ്. മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ തുടങ്ങിയവരാണ് മത്സരാര്‍ഥികളായ മറ്റു നേതാക്കള്‍.
ബിസിനസ് ലോകത്തുനിന്ന് ആമസോണ്‍ സിഇഒ: ജെഫ് ബിസോസ്, ചൈനീസ് ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ആലിബാബയുടെ സ്ഥാപകന്‍ ജാക് മാ, ജനറല്‍ മോട്ടേഴ്‌സിന്റെ ആദ്യ വനിതാ സിഇഒ: മേരി ബാരാ, ആപ്പിള്‍ സിഇഒ; ടിം കുക്ക് തുടങ്ങിയവരും ഗായകരായ ബിയോണ്‍സ്, ടെയ്‌ലര്‍ സ്വിഫ്റ്റ്, നടി ജെന്നിഫര്‍ ലോറന്‍സ് തുടങ്ങിയവരും പട്ടികയിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























