Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പിണറായിയെ സാക്ഷിയാക്കി ഡിഎംകെ നേതാവ് സ്റ്റാലിന്‍ പ്രഖ്യാപിച്ചു രാഹുൽ ഗാന്ധി ഭാവി പ്രധാനമന്ത്രി; ബിജെപി ഇതര സ്ഥാനാർത്ഥിയായി രാഹുൽഗാന്ധി വേണ്ടെന്ന് പറഞ്ഞ വടക്കൻ ഇന്ത്യൻ ലോബിയ്ക്ക് തിരിച്ചടിയായി തെക്കേ ഇന്ത്യൻ നേതാക്കളുടെ പ്രഖ്യാപനം: അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധിയുടെ തലവര മാറുന്നു

17 DECEMBER 2018 08:50 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

മോദിയുടെ ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാന്‍ കെല്‍പ്പുള്ള നേതാവായി പ്രകീര്‍ത്തിച്ചുകൊണ്ട് ഡിഎംകെ തലവന്‍ സ്റ്റാലിന്‍ ചെന്നെയില്‍ നടന്ന ചടങ്ങില്‍ വച്ച് രാഹുല്‍ഗാന്ധിയെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാക്കുമെന്നു പ്രഖ്യാപിച്ചു. ഇതറിഞ്ഞ്, തലസ്ഥാനത്തെ മോദി അനുകൂല മാധ്യമങ്ങള്‍ പ്രതിപക്ഷ ഐക്യനിരയില്‍ വിള്ളലുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ആ പ്രഖ്യാപനം എതിര്‍പക്ഷത്തു ഞെട്ടലുണ്ടാക്കി എന്നതിനു തെളിവായി മാറി.

ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ കരുണാനിധിയുടെ പ്രതിമാ അനാച്ഛാദനച്ചടങ്ങുമായി ബന്ധപ്പെട്ടാണ് യോഗം നടന്നത്. റോയപ്പേട്ട വൈ.എം.സി.എ. ഗ്രൌണ്ടില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് സ്റ്റാലിന്റെ പ്രഖ്യാപനം നടന്നത്. ആ സമയം വേദിയില്‍ സോണിയാഗാന്ധിക്കു പുറമേ, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പോണ്ടിച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമി എന്നിങ്ങനെ തേക്കേ ഇന്ത്യന്‍ മുഖ്യമന്ത്രിമാരുടെ നിര തന്നെ ഉണ്ടായിരുന്നു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യത്തെ പ്രതിപക്ഷ ഒത്തുചേരലെന്ന നിലയ്ക്കും ഇതു ശ്രദ്ധേയമായി. മുഖ്യാതിഥികള്‍ ഒത്തൊരുമയോടെ വാളുയര്‍ത്തിപ്പിടിച്ച് യുദ്ധപ്രഖ്യാപനം നടത്തുക കൂടിചെയ്തു. ഈ സമയം, തമിഴ് സിനിമാ ചക്രവര്‍ത്തി രജനീകാന്ത് ഉള്‍പ്പെടെ പ്രമുഖരുടെ വന്‍നിര സദസ്സിലുമുണ്ടായിരുന്നു.

യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. കരുണാനിധിയുടെ സ്വപ്നമായിരുന്നു ഇത്തരമൊരു പ്രതിപക്ഷ ഐക്യം എന്ന് അവര്‍ തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു.

നാടിന്റെ സംസ്കാരത്തെയും സ്ഥാപനങ്ങളെയും തകര്‍ക്കുന്ന സര്‍ക്കാരാണ് അധികാരത്തിലിരിക്കുന്നതെന്നും അതിനെ താഴയിറക്കണമെന്നും രാഹുല്‍ഗാന്ധി ആഹ്വാനം ചെയ്തു. കരുണാനിധിയുടെ ഓര്‍മ്മകള്‍ അതിനു കരുത്തു പകരും. ഇന്ത്യഎന്ന ആശയത്തെയോ സുപ്രീംകോടതിയെയോ റിസര്‍വ് ബാങ്കിനെയോ തിരഞ്ഞെടുപ്പ് കമ്മീഷനെയോ നശിപ്പിക്കാന്‍ നാം അനുവദിച്ചു കൊടുക്കില്ല എന്നും അദ്ദേഹം പ്രഖ്യാപിച്ചു.

കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നരേന്ദ്ര മോദി ഇന്ത്യയെ പതിനഞ്ചു വര്‍ഷം പിന്നിലേക്കു കൊണ്ടു പോയതായി സ്റ്റാലിന്‍ പ്രസ്താവിച്ചു.. ഇനിയും അധികാരത്തില്‍ വന്നാല്‍ മോദി രാജ്യത്തെ ഏറ്റവും കുറഞ്ഞത് അമ്പതു വര്‍ഷം പിന്നിലേക്കു കൊണ്ടുപോകും. മോദി ഏകാധിപതിയായ രാജാവിനെപ്പോലെയാണ് പെരുമാറുന്നത്. അതുകൊണ്ടാണ് ജനാധിപത്യത്തിന്റെ സംരക്ഷകരെന്ന നിലയില്‍ പ്രതിപക്ഷം ഒന്നിച്ചുചേരുന്നതെന്നും സ്റ്റാലിന്‍ വിശദമാക്കി.

തന്റെ പിതാവിന്റെ ഓര്‍മ്മകളുണര്‍ത്തിക്കൊണ്ടാണ് സ്റ്റാലിന്‍ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. മുമ്പ് കരുണാനിധി, ഇന്ദിരാഗാന്ധിയെയും സോണിയാഗാന്ധിയെയും ഇതുപോലെ നായകത്വം പ്രഖ്യാപിച്ച് ആദരിച്ചിട്ടുണ്ട്.

അതേസമയം, രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക എളുപ്പമുള്ള പണിയല്ലെന്ന് ദില്ലി മാധ്യമങ്ങള്‍ അവകാശപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഇതുവരെ ഇത്തരമൊരു നീക്കത്തെ അനുകൂലിച്ചിട്ടില്ലെന്നാണ് കാരണമായി അവര്‍ പറയുന്നത്.

എന്തായാലും, സ്റ്റാലിന്റെ പ്രധാനമന്ത്രി പ്രഖ്യാപനം ആസന്നമായ ലോക് സഭാ തിരഞ്ഞെടുപ്പിനു ചൂടും ചൂരും പകര്‍ന്നിരിക്കുന്നു. നാളെ നടക്കുന്ന മൂന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പ്രതിപക്ഷ ഐക്യത്തിന്റെ വേദികളാക്കുവാനാണ് കോണ്‍ഗ്രസ് തീരുമാനം. അതോടെ അങ്കം മുറുകം. പ്രതിരോധവുമായി ബിജെപി കൂടി തട്ടിലിറങ്ങുന്നതോടെ പൊടി പാറാന്‍ തുടങ്ങും. നമുക്ക് കാത്തിരുന്നു കാണാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (16 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (34 minutes ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (40 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (44 minutes ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (12 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (12 hours ago)

Malayali Vartha Recommends