മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ് ഗഡിലും സത്യപ്രതിജ്ഞ ഇന്ന്... മധ്യപ്രദേശില്‍ നടക്കുന്ന സത്യപ്രതിജ്ഞയില്‍ മായാവതി പങ്കെടുക്കില്ല
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ് ഗഡിലും സത്യപ്രതിജ്ഞ ഇന്ന് നടക്കും. മായാവതി കോണ്‍ഗ്രസ് സഖ്യമാണ് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും തെരഞ്ഞെടുപ്പ് വിജയം കൊണ്ടുവന്നത്. എന്നാല്‍ ഇന്ന് മധ്യപ്രദേശില്‍ നടക്കുന്ന സത്യപ്രതിജ്ഞയില്‍ മായാവതി പങ്കെടുക്കില്ല. കര്‍ണാടക തെരഞ്ഞെടുപ്പിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് സത്യപ്രതിജ്ഞയില്‍ പങ്കെടുത്തിരുന്നത്.കോണ്‍ഗ്രസ് മന്ത്രിമാരുടെ ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞയില്‍ മായാവതിയെ കൂടാതെ മമതാ ബാനര്‍ജിയും യു.പിയില്‍ മായാവതിയുടെ സഖ്യകക്ഷിയായ അഖിലേഷ് യാദവും പങ്കെടുക്കില്ല.
കുടുംബത്തിന്റെ ചില കാര്യങ്ങള്‍ മൂലമാണ് ചടങ്ങില്‍ പങ്കെടുക്കാനാകാത്തതെന്നും പ്രതിനിധികളെ അയക്കുമെന്നും മമതാ ബാനര്‍ജി അറിയിച്ചു. എന്നാല്‍ മായാവതിയും അഖിലേഷ് യാദവും ചടങ്ങില്‍ പങ്കെടുക്കാത്തതിന് കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. ചന്ദ്രബാബു നായിഡു, ഫാറൂഖ് അബ്ദുല്ല, ശരത് പവാര്‍, സ്റ്റാലില്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha