Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

റഫാല്‍കേസിൽ കേന്ദ്ര സര്‍ക്കാരിന് വീണ്ടും തിരിച്ചടിയാകുമോ ? ; സുപ്രീംകോടതി ജഡ്ജിമാര്‍ ഇംഗ്ലീഷും വ്യാകരണവും അറിയാത്തവരാണെന്നാണോ കേന്ദ്രസര്‍ക്കാരിന്റെ ധാരണയെന്ന് കോൺഗ്രസ്സ്

17 DECEMBER 2018 09:05 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

റഫാല്‍കേസ് വീണ്ടും സുപ്രീംകോടതിയിലെത്തുമ്പോള്‍ പിഴവ് സംഭവിച്ചത് കോടതിയുടെ ഭാഗത്താണെന്ന് തെളിയിക്കാനാകും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുക. വിധിയിലെ തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ നല്‍കിയ അപേക്ഷയെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് എങ്ങനെ സമീപിക്കുമെന്നതിനെ ആശ്രയിച്ചാകും കാര്യങ്ങള്‍. അതുകൊണ്ടുതന്നെ, തങ്ങളുടെ വാക്യങ്ങളെ കോടതി വ്യാഖ്യാനിച്ചതിലാണ് പിഴവുസംഭവിച്ചതെന്ന വാദം സര്‍ക്കാരിന് എളുപ്പത്തില്‍ സമര്‍ഥിക്കാന്‍ സാധിച്ചേക്കില്ലെന്ന വിലയിരുത്തലുമുണ്ട്. മുദ്രവെച്ച കവറില്‍ തങ്ങള്‍ നല്‍കിയതെന്നുപറയുന്ന കുറിപ്പിലെ വാക്യങ്ങള്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ വാദങ്ങള്‍ക്ക് ശക്തിപകരുന്നില്ല. റഫാല്‍ വിലസംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് പി.എ.സി. പരിശോധിച്ചുവെന്നും അതിന്റെ ചുരുക്കരൂപം പാര്‍ലമെന്റില്‍ വെച്ചുവെന്നുമാണ് വിധിന്യായത്തിലുള്ളത്.

വിധിയിലെ 25ാം ഖണ്ഡികയില്‍ ഇല്ലാത്ത സിഎജി റിപ്പോര്‍ട്ടിനെ കുറിച്ച് സുപ്രധാന നിരീക്ഷണങ്ങളുള്ള കാര്യം മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വാര്‍ത്താസമ്മേളനങ്ങളില്‍ അരുണ്‍ജെയ്റ്റ്ലിയോടും രവിശങ്കര്‍പ്രസാദിനോടും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്ന് 'ദി ടെലിഗ്രാഫ്' ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് വ്യാകരണപ്പിശകില്‍ വിശദീകരണവുമായി പ്രതിരോധമന്ത്രാലയം രംഗത്തെത്തിയത്.

സുപ്രീംകോടതി ജഡ്ജിമാര്‍ ഇംഗ്ലീഷും വ്യാകരണവും അറിയാത്തവരാണെന്നാണോ കേന്ദ്രസര്‍ക്കാരിന്റെ ധാരണയെന്ന് കോണ്‍ഗ്രസ് ചോദിച്ചു. തെറ്റായ വിവരം നല്‍കി പരമോന്നത കോടതിയെ കേന്ദ്രസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചു. ഇത് വിധിയെയും ബാധിച്ചു.

സുപ്രീംകോടതി ജഡ്ജിമാര്‍ ഇംഗ്ലീഷും വ്യാകരണവും അറിയാത്തവരാണെന്നാണോ കേന്ദ്രസര്‍ക്കാരിന്റെ ധാരണയെന്ന് കോണ്‍ഗ്രസ് ചോദിച്ചു. തെറ്റായ വിവരം നല്‍കി പരമോന്നത കോടതിയെ കേന്ദ്രസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചു. ഇത് വിധിയെയും ബാധിച്ചു. ചീഫ്ജസ്റ്റിസ് ഉള്‍പ്പടെ മൂന്ന് ജഡ്ജിമാര്‍ ഒരേപോലെ സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളെ തെറ്റായി വ്യാഖാനിച്ചുവെന്ന സര്‍ക്കാര്‍ വാദം അപഹാസ്യമാണ്. തെറ്റ് തിരുത്തണമെന്ന സര്‍ക്കാരിന്റെ അപേക്ഷ ഗുരുതരമായ കോടതി അലക്ഷ്യമാണ്. വിധി പിന്‍വലിച്ച് കേന്ദ്രസര്‍ക്കാരിന് എതിരെ കോടതി അലക്ഷ്യനടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു.

തെറ്റ് കേന്ദ്രം എഴുതിനല്‍കിയതില്‍ തന്നെയാണെന്ന് കുറിപ്പ് പരിശോധിച്ച് കോടതിക്ക് ബോധ്യമായാല്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിക്കും. വിധിയെ മാറ്റാന്‍ പാകത്തിലുള്ള പിഴവാണ് വന്നിട്ടുള്ളതെങ്കില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ കോടതിക്ക് നിര്‍ദേശിക്കാവുന്നതാണ്. എന്നാല്‍, ഇവിടെ അതല്ലാത്ത സ്ഥിതിക്ക്, പുനഃപരിശോധനയ്ക്കുള്ള സാധ്യത വിരളമാണ്.

അതിനിടെ, ഹര്‍ജിക്കാരില്‍ ആരെങ്കിലും പുനഃപരിശോധനാഹര്‍ജി നല്‍കാനുള്ള സാധ്യതയും തള്ളാനാവില്ല. അങ്ങനെവന്നാല്‍ സര്‍ക്കാരിന്റെ അപേക്ഷയും അതിനോടൊപ്പം പരിഗണിക്കാനുള്ള സാധ്യതയും തള്ളാനാവില്ല.

അതേസമയം നടപടിക്രമം വിവരിച്ചതാണെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും കുറിപ്പിലെ വാക്യങ്ങള്‍ അതിനു ബലം പകരുന്നില്ല. കാരണം, വിലവിവരം സി.എ.ജി.യുമായി പങ്കുവെച്ചുകഴിഞ്ഞു എന്നെഴുതിയതിന്റെ തുടര്‍ച്ചയെന്നോണമാണ് മറ്റു രണ്ടുകാര്യങ്ങളും. അതായത്, പി.എ.സി. പരിശോധിച്ചതും പാര്‍ലമെന്റില്‍ വെച്ചതും പറയുന്നത്. അതുകൊണ്ടുതന്നെ, രണ്ടാമത് പറയുന്ന കാര്യം മാത്രം നടപടിക്രമമായി കോടതി എങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്നതാണ് ചോദ്യം.

ഇനി അതല്ല, ഇക്കാര്യങ്ങളെല്ലാം നടപടിക്രമങ്ങളാണെന്ന് സര്‍ക്കാര്‍ വ്യക്തമായി കുറിപ്പില്‍ പറഞ്ഞിട്ടുണ്ടോ എന്ന് അവര്‍ക്കും കോടതിക്കും മാത്രമേ അറിയൂ. കാരണം, മുദ്രവെച്ച കവറില്‍ നല്‍കിയ കാര്യങ്ങള്‍ പരസ്യമാക്കിയിട്ടില്ല. നടപടിക്രമങ്ങള്‍ വിവരിച്ചതാണ് എന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ കാര്യങ്ങള്‍ കേന്ദ്രത്തിന് എളുപ്പമാണ്. കേസ് ഇതേ ബെഞ്ചിനുമുമ്പാകെതന്നെ ലിസ്റ്റ് ചെയ്യും. കേന്ദ്രം പറഞ്ഞപ്രകാരം തെറ്റുതിരുത്തിക്കൊണ്ട് പുതിയ ഉത്തരവ് ഇറക്കുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (14 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (32 minutes ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (38 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (42 minutes ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (12 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (12 hours ago)

Malayali Vartha Recommends