Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

രാഹുലിന് അമ്മയുടെ തട്ടകത്തില്‍ മറുപടി... റാഫോലില്‍ ക്വട്ടറോച്ചി അമ്മാവനില്ല കോണ്‍ഗ്രസിന് ശക്തമായ മറുപടിയുമായി മോഡി; ബോഫോഴ്‌സിലെ ഇടനിലക്കാരന്‍ ക്വട്ടറോച്ചിയെ കോണ്‍ഗ്രസ് രക്ഷപ്പെടുത്തി; ഇപ്പോള്‍ ഇന്ത്യയ്ക്കു കൈമാറി കിട്ടിയ മിഷേലിനെ രക്ഷപ്പെടുത്താന്‍ അഭിഭാഷകനെ അയയ്ക്കുന്നു 

17 DECEMBER 2018 12:16 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

റാഫേല്‍ വിമാന ഇടപാട് കേസില്‍ സുപ്രീം കോടതി വിധി ബിജെപിക്ക് നല്‍കിയ ഊര്‍ജം ചെറുതല്ല. റാഫേല്‍ വിമാന ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതിനു പിന്നാലെ ബോഫോഴ്‌സ് കോഴക്കേസ് ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ തട്ടകത്തില്‍ ആഞ്ഞടിച്ചു. 

ബിജെപിയുടെ ഭരണത്തില്‍ ക്വട്ടറോച്ചി അമ്മാവന്മാരോ ക്രിസ്ത്യന്‍ മിഷേലുമാരോ ഇല്ലെന്ന് അഹസ്റ്റ് വെസ്റ്റാലാന്‍ഡ് അഴിമതിയാരോപണം കൂടി പരാമര്‍ശിച്ച് മോഡി പറഞ്ഞു. അസ്വസ്ഥരായ കോണ്‍ഗ്രസ് നുണ പ്രചരിപ്പിക്കുന്നു. കോടതിയ്‌ക്കെതിരെ അവിശ്വാസം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.

ബോഫോഴ്‌സിലെ ഇടനിലക്കാരന്‍, ഇറ്റലി സ്വദേശിയായ ക്വട്ടറോക്കിയെ കോണ്‍ഗ്രസ് രക്ഷപ്പെടുത്തി. ഇപ്പോള്‍ ഇന്ത്യയ്ക്കു കൈമാറി കിട്ടിയ മിഷേലിനെ രക്ഷപ്പെടുത്താന്‍ അഭിഭാഷകനെ അയയ്ക്കുന്നു. ഒരുഭാഗത്ത് സര്‍ക്കാര്‍ സൈനികശക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നു, മറു ഭാഗത്തു ചിലര്‍ എന്തു വില കൊടുത്തും രാജ്യത്തെ ദുര്‍ബലപ്പെടുത്താനാണു ശ്രമിക്കുന്നതെന്നു മോഡി പറഞ്ഞു.

മുന്‍ സര്‍ക്കാരുകളെല്ലാം റായബറേലിയെ അവഗണിക്കുകയാണു ചെയ്തത്. സര്‍ക്കാര്‍ അങ്ങനെയല്ലെന്നു സോണിയയുടെ മണ്ഡലമായ റായ്ബറേലിയില്‍1,100 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് മോഡി പറഞ്ഞു. റായ്ബറേലിയയിലെ റെയില്‍വേ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച തൊള്ളായിരാമത്തെ കോച്ച് അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. 

അതേസമയം മോഡിയുടെ ഈ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനേറ്റ പ്രഹരമാണ്. അതിനാല്‍ തന്നെ റാഫേല്‍ ഇടപാട് വീണ്ടും കത്തിക്കാനൊരുങ്ങുയാണ് കോണ്‍ഗ്രസ്. പാര്‍ളമെന്റില്‍ ആഞ്ഞടിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിന്റെയടിസ്ഥാനത്തില്‍ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി റദ്ദാക്കണമെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും, ഇതില്‍ കേന്ദ്രത്തിനെതിരേ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞു. 

റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന് ആവര്‍ത്തിച്ച ശര്‍മ്മ, പ്രായശ്ചിത്തമായി ബി.ജെ.പി. നേതാക്കള്‍ ഗംഗാസ്‌നാനം നടത്തേണ്ടിവരുമെന്നും മുന്നറിയിപ്പു നല്‍കി. റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്നും ഇടപാടില്‍ സംശയമില്ലെന്നുമുള്ള സുപ്രീംകോടതി വിധിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനായി റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ചെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വീണ്ടും കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.

റാഫേല്‍ ഇടപാടിലെ സുപ്രീംകോടതി വിധിയില്‍ നിറയെ വസ്തുതാപരമായ പിശകുകളുണ്ടെന്നു കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. വിമാനത്തിന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ സി.എ.ജി. പരിശോധിച്ചതാണെന്നും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ പി.എ.സി.യുടെ പരിഗണനയില്‍ വന്നതാണെന്നുമാണ് വിധിയില്‍ പറയുന്നത്. എന്നാല്‍, റാഫേല്‍ ഇടപാടില്‍ അങ്ങനെയൊരു റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന് പി.എ.സി. ചെയര്‍മാനും പറയുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതാരാണെന്നും എ.ജി. എങ്ങനെയാണ് കോടതിക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതെന്നും സിബല്‍ ചോദിച്ചിരുന്നു.

അതേസമയം റാഫേല്‍ ഇടപാടില്‍ ജെ.പി.സി. അന്വേഷണമില്ലെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച ധനമന്ത്രി, സുപ്രീം കോടതിയുടെ ക്ലീന്‍ ചിറ്റ് ലഭിച്ച സാഹചര്യത്തില്‍ സി.എ.ജി. റിപ്പോര്‍ട്ടിനു പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലെ ആദ്യ നാലു ദിനങ്ങള്‍ മറ്റു പല വിഷയങ്ങളെച്ചൊല്ലി അലങ്കോലമായി. ബാക്കി ദിവസങ്ങളില്‍ റാഫേല്‍ വിഷയം ചര്‍ച്ച ചെയ്യാനല്ല ബഹളമുണ്ടാക്കാനാണു കോണ്‍ഗ്രസിനു താല്‍പര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (13 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (31 minutes ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (37 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (41 minutes ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (12 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (12 hours ago)

Malayali Vartha Recommends