Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സിഖ് വിരുദ്ധ കലാപം; കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സജ്ജന്‍ കുമാറിന് ജീവപര്യന്തം

17 DECEMBER 2018 12:01 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

 


 1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സജ്ജന്‍ കുമാർ കുറ്റക്കാരനെന്ന് ദില്ലി ഹൈക്കോടതി . സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി നടപടി റദ്ദാക്കിക്കൊണ്ടാണ് ഡൽഹി ഹൈക്കോടതിയുടെ വിധി.സജ്ജന്‍ കുമാറിന് ജീവപര്യന്തമാണ് കോടതി വിധിച്ചത്. ജസ്റ്റിസ് എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരുടെ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.ഡിസംബർ 31നു മുൻപ് സജ്ജൻ കീഴടങ്ങണമെന്നു കോടതി ഉത്തരവിട്ടു.

രാഷ്ട്രീയമായ അഭയസ്ഥാനം ഉപയോഗിച്ച്‌ കലാപത്തിന് നേതൃത്വം നല്‍കുകയും നിരവധി പേരുടെ കൊലപാതകത്തിന് കാരണമാവുകയും ചെയ്തു എന്ന് സജ്ജന്‍കുമാറിന് എതിരായ വിധിയില്‍ പറഞ്ഞു.

സംഭവം നടന്ന് 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് തനിക്കെതിരേ ആരോപണമുണ്ടായതെന്ന സജ്ജന്‍കുമാറിന്റെ വാദത്തെ തുടര്‍ന്ന് 2013 മെയ് മാസത്തില്‍ കോടതി സജ്ജന്‍കുമാറിനെ വെറുതെ വിട്ടിരുന്നു. ഈ വിധിയ്‌ക്കെതിരെ സിബിഐ ദില്ലി ഹൈക്കോടതിയെ സമീപിക്കുകയും കഴിഞ്ഞ ഒക്ടോബര്‍ 29ന് വാദം പൂര്‍ത്തിയാവുകയും ചെയ്തു.

അതേസമയം കേസില്‍ സജ്ജന്‍ കുമാറിനൊപ്പം പ്രതി ചേര്‍ത്തിരുന്ന മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബല്‍വാന്‍ കൊക്കര്‍, കിഷന്‍ കൊക്കര്‍, മഹേന്ദര്‍ യാദവ്, ഗിര്‍ധാരി ലാല്‍, മുന്‍ നേവല്‍ ഓഫീസര്‍ ഭഗ്മാല്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

പ്രതികളായ മുന്‍ എംഎല്‍എ മഹേന്ദര്‍ യാദവ്, കിഷന്‍ കൊക്കര്‍ എന്നിവര്‍ക്ക് മൂന്നു വര്‍ഷം തടവും മറ്റുള്ള മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവുമാണ് കോടതി നേരത്തെ ശിക്ഷ വിധിച്ചിരുന്നത്.


രാജ് നഗറിലുള്ള ദില്ലി കന്റോണ്‍മെന്റ് ഹൗസിലെ ഒരു കുടുംബത്തിലെ അഞ്ചുപേരെ 1984 നവംബര്‍ ഒന്നിന് കൊലപ്പെടുത്തിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്്. കലാപസമയത്ത് പോലീസുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് സജ്ജന്‍ കുമാറിനെതിരെയുള്ള കേസ്.

ദില്ലിയിലെ സുല്‍ത്താന്‍ പുരിയില്‍ നടത്തിയ പ്രസംഗത്തില്‍ സജ്ജന്‍ കുമാര്‍ സിഖ്കാരാണ് ഇന്ദിരാ ഗാന്ധിയെ കൊലപ്പെടുത്തിയതെന്ന് പറയുകയും അവരെ തിരിച്ച്‌ ആക്രമിക്കാനും കൊലപ്പെടുത്താനും ആള്‍ക്കൂട്ടത്തോട് ആഹ്വാനം ചെയ്യുകയും ചെയ്‌തെന്ന് പ്രോസ്‌ക്യൂഷന്‍ ഹാജരാക്കിയ ചാം കൗര്‍ കോടതിയില്‍ മൊഴി കൊടുത്തിട്ടുണ്ട്.

ഇന്ദിരാ ഗാന്ധി വധത്തെ തുടര്‍ന്ന് ദില്ലിലുണ്ടായ കലപാത്തില്‍ 2800 ഓളം സിക്ക് വംശജര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ പതിനായിരത്തിലധികം സിഖുകാര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് കേസില്‍ സജ്ജന്‍ കുമാറിനെ പ്രതിയാക്കിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (14 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (32 minutes ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (38 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (42 minutes ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (12 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (12 hours ago)

Malayali Vartha Recommends