ഫെതായ് ശക്തിപ്രാപിക്കുന്നതിനെ തുടര്‍ന്ന് ആന്ധ്രയില്‍ 50 ട്രെയിനുകള്‍ റദ്ദാക്കി
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫെതായ് ചുഴലിക്കാറ്റിനെ തുടര്‍ന്നു സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ആന്ധ്രയില്‍ 50 ട്രെയിനുകള്‍ റദ്ദാക്കി. സുരക്ഷാ നടപടികളുടെ ഭാഗമായാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. പാസഞ്ചര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ റദ്ദാക്കിയിട്ടുണ്ട്.ആന്ധ്രയില്‍ മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റു വീശാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്കുന്ന മുന്നറിയിപ്പ്.
ആന്ധ്രയിലെ 350 ഗ്രാമങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്കി. നൂറോളം ദുരിതാശ്വാസ ക്യാന്പുകള്‍ തുറക്കുകയും ചെയ്തു. വടക്കന്‍ തമിഴ്നാട്, ഒഡിഷ എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
"
https://www.facebook.com/Malayalivartha