ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ കൊലപാതകം; നാലു വിദ്യാർത്ഥികൾ അറസ്റ്റിൽ

ബംഗളൂരുവില്‍ വെച്ച് കീഴാറ്റൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ നാലു വിദ്യാര്‍ത്ഥികളെ യലഹങ്ക പൊലീസ് അറസ്റ്റ് ചെയ്തു.
കീഴാറ്റൂരിലെ പുതിയ പുരയില്‍ കെ.പി. പ്രഭാകരന്-സുരേഖ ദമ്പതികളുടെ ഏക മകന് അര്ജ്ജുന് പ്രഭാകരന് (22) ആയിരുന്നു കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ അര്ജ്ജുന് ബൈക്കപകടത്തില്‍ മരിച്ചെന്നായിരുന്നു കോളേജ് അധികൃതര്‍ വീട്ടുകാരെ അറിയിച്ചിരുന്നത്.പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു രാവിലെ നാട്ടിലെത്തിച്ച മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
ശനിയാഴ്ച രാവിലെ അർജുൻ ബൈക്കപകടത്തിൽ മരിച്ചുവെന്നായിരുന്നു കോളജ് അധികൃതർ വീട്ടുകാരെ അറിയിച്ചത്. വിവരമറിഞ്ഞു ബംഗളൂരുവിലെത്തിയ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ കോളജിലെ വിദ്യാർഥികൾ മർദിച്ചും വെട്ടിയും കൊലപ്പെടുത്തുകയാണെന്ന് കണ്ടെത്തുകയായിരുന്നു.
അർജുനും മറ്റുചില മലയാളി വിദ്യാർഥികളുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതിൽ പരാതി നൽകിയ വിരോധത്തിൽ ഭീഷണി നിലവിലുള്ളതായി അർജുൻ പറഞ്ഞിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു.
എന്നാല്‍, വിവരമറിഞ്ഞു ബംഗളൂരുവിലെത്തിയ ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചും വെട്ടിയും കൊലപ്പെടുത്തുകയാണെന്ന് കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha























