കേന്ദ്ര സര്‍ക്കാര്‍ ആര്‍ബിഐയുടെ കരുതല്‍ ശേഖരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം ഉറപ്പുവരുത്തണം;സീതാറാം യെച്ചൂരി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം ഉറപ്പുവരുത്തണമെന്നും മതേതര ബദലിനായി സിപിഎം ശ്രമിക്കുമെന്നും സീതാറാം യെച്ചൂരി.ബിജെപി സര്‍ക്കാരിനെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.
റാഫേല്‍ ഇടപാടിനെക്കുറിച്ച് ജെ പി സി അന്വേഷണം നടത്തണം. വനിതാ സംവരണ ബില്‍ പാര്‍ലമെന്റ് പാസാക്കും.സിഖ് വിരുദ്ധകലാപ കേസിൽ സജ്ജന്‍കുമാറിനെ ശിക്ഷിച്ച വിധി സ്വാഗതാര്ഹമാണെന്നുംമതേതര സര്‍ക്കാരിനെ ആര് നയിക്കണമെന്ന് തെരഞ്ഞെടുപ്പിന് ശേഷമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ,കേന്ദ്ര സര്‍ക്കാര്‍ ആര്‍ബിഐയുടെ കരുതല്‍ ശേഖരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്നും വര്‍ഗീയതയക്കെതിരെ നടക്കുന്ന പ്രചാരണ പരിപാടികളില്‍ എല്ലാവരും പങ്കെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ , പികെ ശശിക്ക് ഉയര്‍ന്ന ശിക്ഷയാണ് പാര്‍ട്ടി നല്‍കിയതെന്ന് പറഞ്ഞ അദ്ദേഹം പികെ ശശിക്കെതിരായ നടപടിക്ക് കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കിയെന്നും പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ആറു മാസത്തേക്ക് ശശിയെ സസ്പെന്റ് ചെയ്തുവെന്നും കൂട്ടിചേര്‍ത്തു.
നടപടി നേരിടുന്ന കാലയളവില്‍ ശശിയുടെ പ്രവര്‍ത്തനവും പെരുമാറ്റവും പാര്‍ട്ടി പരിശോധിക്കും. സസ്പെന്ഷന് കാലാവധി കഴിഞ്ഞാലും നേരിട്ട് നേരത്തെയുണ്ടായിരുന്ന സ്ഥാനത്ത് എത്താനാകില്ലയെന്നും യെച്ചൂരി വ്യക്തമാക്കി.
https://www.facebook.com/Malayalivartha