അധികാരമേറ്റുള്ള ആദ്യ നടപടിയില്‍ കൈയ്യടി വാങ്ങി മുഖ്യമന്ത്രി കമല്‍നാഥ്; കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നതിനുള്ള ഫയലില്‍ കമല്‍നാഥ് ഒപ്പിട്ടു, തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തു രാഹുല്‍ ഗാന്ധിയുടെ പ്രധാന വാഗ്ദാനം നടപ്പായി
15 വര്‍ഷത്തിനു ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ആദ്യ നടപടിയായി കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള ഫയലില്‍ മുഖ്യമന്ത്രി കമല്‍നാഥ് ഒപ്പിട്ടു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാന വാഗ്ദാനമാണ് ഇതിലൂടെ നടപ്പാകുന്നത്.
രാജസ്ഥാന് മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന് പൈലറ്റും രാവിലെ സത്യപ്രതിജ്ഞ ചെയ്തു. ചരിത്രപ്രസിദ്ധമായ ആല്‍ബര്‍ട്ട് ഹാളില്‍ നേതാക്കന്മാരെയും പ്രവര്‍ത്തകരെയും സാക്ഷിയാക്കിയായിരുന്നു ചടങ്ങ്.
സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും പങ്കെടുത്തില്ല. പങ്കെടുക്കില്ലെന്ന് ഇരുവരും നേരത്തേ അറിയിച്ചിരുന്നു. രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് എന്നിവര്‍ പങ്കെടുത്തു. മുന്‍ മുഖ്യമന്ത്രി വസുന്ധരെ രാജെയും ചടങ്ങിനെത്തിയിരുന്നു. അസൗകര്യങ്ങളുള്ളതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ദിനേഷ് ത്രിവേദി എംപിയെയാണു അയച്ചത്.
https://www.facebook.com/Malayalivartha