Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സിഖ്‌വിരുദ്ധ കലാപക്കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് സജ്ജൻകുമാറിന് ഡൽഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു; കുറ്റാരോപിതനായ കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു

18 DECEMBER 2018 09:41 AM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ചരിത്രത്തിലെ അപൂര്‍വ്വവും ആകസ്മികവുമായ ഒരു മ‌ുഹൂര്‍ത്തത്തിന് ഭാരതം ഇന്ന് വേദിയായി. 1984ലെ സിഖ് വിരുദ്ധ കലാപവും കൂട്ടക്കൊലയും സബന്ധിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ ദല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവിനു വിധിച്ചു. അതേ കലാപത്തില്‍ കുറ്റാരോപിതനായ കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുകയും ചെയ്തു.

സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് നേരത്തെയുള്ള കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ദല്‍ഹി ഹൈക്കോടതി ചരിത്രപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്. എന്തൊക്കെ വെല്ലുവിളികള്‍ നേരിടേണ്ടിവന്നാലും ജനാധിപത്യത്തില്‍ സത്യം വിജയിക്കുക തന്നെ ചെയ്യുമെന്ന് ഇരകള്‍ക്ക് ഉറപ്പു നല്‍കേണ്ടതിന്റെ പ്രധാന്യം കോടതി എടുത്തു പറഞ്ഞു.

ഡല്‍ഹി സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ ഏറ്റവുമധികം പഴി കേള്‍പ്പിച്ച നേതാക്കളിലൊരാളാണ് സജ്ജന്‍ കുമാര്‍. സിഖുകാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കാനും കൊലപ്പെടുത്താനും ജഗദീശ് ടൈറ്റലര്‍ക്കൊപ്പം സജ്ജന്‍ കുമാറും ഉണ്ടായിരുന്നതായി കലാപത്തിന്റെ ഇരകള്‍ മൊഴി നല്‍കി. “ഒരൊറ്റ സിഖുകാരനും ജീവനോടെയുണ്ടാകരുത്, എല്ലാറ്റിനെയും കൊല്ലൂ, ഇവന്മാര്‍ നമ്മുടെ അമ്മയെ കൊന്നിരിക്കുന്നു" എന്ന് അലറിവിളിച്ചുകൊണ്ട് കുമാര്‍ അക്രമികള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ വിവരണം കോടതിരേഖകളില്‍ ഉണ്ട്.

2013ലാണ് സജ്ജന്‍ കുമാറിനെ കേസില്‍ നിന്നും വിചാരണക്കോടതി കുറ്റവിമുക്തനാക്കിയത്. പ്രതിപ്പട്ടികയില്‍ ഒപ്പമുണ്ടായിരുന്ന അഞ്ചുപേര്‍ക്ക് ശിക്ഷവിധിക്കുകയും ചെയ്തു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് വിചാരണക്കോടതി സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിയത്. ഇതിനെതിരെ കൊല്ലപ്പെട്ട സിഖുകാരുടെ കുടുംബം അപ്പീല്‍ നല്‍കുകയായിരുന്നു.

അതേസമയം, ദല്‍ഹിയിലെ ഗുരുദ്വാര രഖ്ബാഗഞ്ചിന് നേരെയുള്ള ആക്രമണം അടക്കമുള്ളവയിലാണ് കമല്‍നാഥിന് പങ്കുണ്ടെന്ന ആരോപണം വന്നത്. കൊലയ്ക്കും കൊള്ളയ്ക്കുമായെത്തിയ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട്, അക്രമം നടന്ന പലയിടങ്ങളിലും വെള്ള കുര്‍ത്തയും പൈജാമയും ധരിച്ച് കമല്‍നാഥിനെ കണ്ടിരുന്നതായി മൊഴികള്‍വന്നു. എന്നാല്‍, ഇരകള്‍ക്ക് ആശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങളിലായിരുന്നു അന്നു താന്‍ ഏര്‍പ്പെട്ടിരുന്നത് എന്നാണ് ആരോപണങ്ങളോട് കമല്‍നാഥ് പ്രതികരിച്ചത്. ജസ്റ്റിസ് നാനാവതി കമ്മീഷന്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി കമല്‍നാഥിനെ ഒഴിവാക്കുകയും ചെയ്തു.

മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് വരുമെന്ന സൂചന വന്നുതുടങ്ങിയപ്പോള്‍ത്തന്നെ സിഖ് കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ ബന്ധുക്കള്‍ പഞ്ചാബിലെ ലുധിയാനയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

അതേസമയം, കോടതിവിധിയും കമല്‍നാഥിന്റെ മുഖ്യമന്ത്രിപദവും മനസ്സില്‍ വച്ചുകൊണ്ട് ധനമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചത് ശ്രദ്ധേയമാണ്.

തങ്ങള്‍ കണ്ടതില്‍വെച്ച് ഏറ്റവും ക്രൂരമായ കൂട്ടക്കുരുതിയാണ് സിഖ് വിരുദ്ധകലാപം എന്നാണ് അദ്ദേഹം പറഞ്ഞത്. അക്കാലത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പലപ്പോഴും ഇത് മൂടിവെക്കാനാണ് ശ്രമിച്ചത്. അത്തരം മൂടിവെക്കല്‍ ശ്രമങ്ങള്‍ ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുന്നതായി ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.

ഈ അവസരത്തിലാണ് ദല്‍ഹി ഹൈക്കോടതി വിധിയിലെ ചില പരാമര്‍ശങ്ങള്‍ സുപ്രധാനമാകുന്നത്. ഗുജറാത്തടക്കം രാജ്യത്ത് നടന്ന കലാപക്കേസുകളെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് കോടതി ഇങ്ങനെ പറയുന്നു.

“ഈ കൂട്ടക്കൊലകള്‍ക്കും സംഘടിതമായ അതിക്രമങ്ങള്‍ക്കുമെല്ലാമുള്ള പൊതുസ്വഭാവം ഇവയെല്ലാം തന്നെ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെട്ടവരെ ലക്ഷ്യം വച്ചുള്ളതായിരുന്നു എന്നതാണ്” സംഘപരിവാറുകാര്‍ പ്രതിയായ ഗുജറാത്ത്, കന്ധമാല്‍, മുസഫര്‍നഗര്‍ അടക്കമുള്ള കലാപക്കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്ന അവസ്ഥ കോടതി എടുത്തുപറയുന്നു.

ദല്‍ഹി ഹൈക്കോടതി വിധി കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറില്‍ ഒതുങ്ങുകയല്ല, മറിച്ച് പല ബിജെപി നേതാക്കന്മാരിലേക്കു നീളുകയാണെന്നു സാരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (4 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (23 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (10 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Malayali Vartha Recommends