മുംബൈ ഇഎസ്ഐ ആശുപത്രി തീപിടുത്തത്തില്‍ മരണം എട്ടായി, പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു പേര് ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്
കിഴക്കന്‍ അന്ധേരിയിലെ എം.ഐ.ഡി.സിയില്‍ ഇ.എസ്ഐ കോര്‍പറേഷനു കീഴിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മരണം എട്ടായി. പരിക്കേറ്റ് കോപ്പര്‍, ഹോളി സ്പിരിറ്റ് ആശുപത്രികളില്‍ ചികിത്സയിലായിരുന്ന രണ്ടുപേരാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മരോളിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ആറു മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ ആറുപേര്‍ മരിക്കുകയും 50ഓളം പേര്‍ക്ക്് പരിക്കേക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച വൈകീട്ട് 4.20ഓടെയാണ് അഞ്ചുനില കെട്ടിടത്തിന്റെ നാലാം നിലയില്‍ തീ പടര്‍ന്നുതുടങ്ങിയത്.
ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അഗ്നിശമന സേന രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇടക്ക് തീ ആളിപ്പടര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. മുളകൊണ്ടുള്ള കോണി ഉപയോഗിച്ചാണ് വയോധികരെയും കുട്ടികളെയും മുകള്‍ നിലകളില്‍നിന്ന് താഴെ എത്തിച്ചത്.
"
https://www.facebook.com/Malayalivartha