Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

റഫേലിൽ മുങ്ങിയപ്പോൾ പൊങ്ങിയത് സ്വവര്‍ഗരതി ചർച്ച; സ്വവര്‍ഗ രതിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ബിൽ

18 DECEMBER 2018 03:08 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

റഫേല്‍ വിഷയവും കാവേരി പ്രശ്നവും കൊണ്ട് പ്രക്ഷുബ്ധമായ ലോക് സഭ ഇന്നലെ സുപ്രധാനമായ ഒരു ബില്‍ പാസ്സാക്കിയ ശേഷമാണ് പിരിഞ്ഞത്. സ്വവര്‍ഗരതിക്കാരുടെ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്ന, അവര്‍ക്ക് പ്രത്യേക വ്യക്തിത്വം ഉറപ്പാക്കുന്ന ദി ട്രാന്‍സ് ജന്‍ഡര്‍ പെഴ് സണ്‍സ് (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ്) 2016 എന്ന ബില്ലാണ് ലോക് സഭയുടെ അംഗീകാരം നേടിയത്.

റണ്ടു വര്‍ഷം മുമ്പാണ് ഇതാദ്യമായി ലോക് സഭയില്‍ അവതരിപ്പിച്ചത്. എന്താണ് ട്രാന്‍സ്ജന്‍ഡര്‍ എന്ന നിര്‍വ്വചനവും അവര്‍ക്കെതിരേ നടക്കുന്ന വിവേചനങ്ങള്‍ തടയാനുള്ള വഴികളുമാണ് ബില്ലില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഭിന്നലിംഗക്കാരുടെ ക്ഷേമവും നിര്‍ബന്ധിത യാചകവ‍‍ൃത്തി ഉല്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍, പൊതുസ്ഥലങ്ങളില്‍ കയറുന്നതിനുള്ള നിരോധനം, ശാരീരികവും ലൈംഗികവുമായ ചൂഷണം എന്നിവയ്ക്ക് രണ്ടു വര്‍ഷം വരെ തടവും പിഴയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

സാമൂഹ്യനീതിയ്ക്കും ശാക്തീകരണത്തിനുമായുള്ള വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഗെലോട്ട് ആണ് സബ് ജക്ട് കമ്മിറ്റിയുടെ 27 ഭേദഗതികളോടെയുള്ള ബില്‍ സഭയില്‍ അവതരിപ്പിച്ചത്.

സഭയിലുണ്ടായ ബഹളത്തിനിടയിലും സിപിഐഎം ലെ ബദറുദോഷ ഖാന്‍, തൃണമൂല്‍ കോണ്‍ഗ്രസിലെ കകോലി ഘോഷ് ദസ്തിദാര്‍ എന്നിവര്‍ ചര്‍ച്ച നയിച്ചു. ബില്ലിന്റെ അപര്യാപ്തകള്‍ അക്കമിട്ട് ബദറുദോഷ ഖാന്‍ ചൂണ്ടിക്കാണിച്ചു. ബില്‍ വളരെ തിരക്കിട്ടാണ് പാസ്സാക്കാന്‍ ശ്രമിക്കുന്നതെന്നും ഇതിലെ പല വകുപ്പുകളും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അവര്‍ വ്യക്തമാക്കി. എന്താണ് ഭിന്നലിംഗക്കാര്‍ എന്ന നിര്‍വ്വചനം പോലും ബില്ലില്‍ വ്യക്തമല്ലെന്നം ഖാന്‍ വിശദമാക്കി. വളരെ തിരക്കിട്ട് തയ്യാറാക്കിയ ബില്‍ എന്നായിരുന്നു ദസ്തിദാറിന്റെ വിമര്‍ശനം.

ചര്‍ച്ചയില്‍ പങ്കുചേര്‍ന്നുകൊണ്ട് കോണ്‍ഗ്രസ് അംഗം ശശി തരൂര്‍ പറഞ്ഞത് ബില്‍ വൈകല്യം നിറഞ്ഞതാണെന്നും ഇതു പിന്‍വലിക്കണമെന്നുമാണ്. ആണും പെണ്ണും എന്നതിപ്പുറം ഭിന്നലിംഗക്കാരുടെ സ്ഥാനം നാം നിര്‍വ്വചിക്കേണ്ടതുണ്ട്. പരമ്പരാഗതമായുള്ള വിശദീകരണങ്ങള്‍ അന്ധമായി അനുകരിക്കുക മാത്രം ചെയ്ത ബില്ലാണിതെന്നാണ് ശശി തരൂര്‍ വ്യക്തമാക്കിയത്.

ബി ജെഡി യിലെ ബി മഹതാഭബ് ചൂണ്ടിക്കാട്ടിയത് ബില്ലിന് വ്യക്തത ഇല്ലെന്നാണ്. ഭിന്നലിംഗക്കാരില്‍ തന്നെ നിലവിലുള്ള സങ്കീര്‍ണ്ണമായ പിരിവുകളെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ബില്‍ ദോഷം വരുത്തിവയ്ക്കുമെന്നണ് അദ്ദേഹത്തിന്റെ അഭിപ്രായം. 27 ഭേദഗതികള്‍ കൊണ്ടുവന്നുവെങ്കിലും ഗൌരവതരമായ ഒരു കൂട്ടിച്ചര്‍ക്കലും ബില്ലില്‍ സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭിന്നലിംഗക്കാര്‍ക്ക് തുല്യാവകാശവും തുല്യനീതിയും ഉറപ്പാക്കാനായി ദേശീയ തലത്തില്‍ ഒരു കമ്മീഷനെ വ്യവസ്ഥ ചെയ്തിരിക്കുന്ന കാര്യം മന്ത്രി ഗെലോട്ട് എടുത്തു പറഞ്ഞിരുന്നു. ഇതിനെ പരാമര്‍ശിച്ച്

എന്‍ സിപിയുടെ സുപ്രിയ സുലേ ചൂണ്ടിക്കാട്ടിയത് ദേശീയ കമ്മീഷന്‍ എന്ന ആശയം തന്നെ അപര്യാപമാണെന്നാണ്. ഭിന്നലിംഗക്കാര്‍ തുല്യപരിഗണന അര്‍ഹിക്കുന്നു. ഭിന്നലിംഗക്കാര്‍ക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുകയും ഹെല്‍പ് ലൈന്‍നമ്പര്‍ ആരംഭിക്കുകയും ചെയ്യണമെന്ന് സുപ്രിയ സുലേ വ്യക്തമാക്കി.

അതേസമയം, സര്‍ക്കാര്‍ മുന്നോട്ടു വച്ചതും പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടുവന്നതുമായ 27 ഭേദഗതികള്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളതിനാല്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്ന വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഗെലോട്ട മറുപടിയായി പറഞ്ഞു. തുടര്‍ന്ന് ബില്‍ ഭരണപക്ഷം പാസ്സാക്കിയെടുക്കുകയും ചെയ്തു. ബില്ലിന്റെ അപര്യാപ്തകള്‍ക്കെതിരേ ഇന്ത്യയിലാകെ ഭിന്നലിംഗക്കാര്‍ നടത്തിയ സമരപരിപാടികളും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.

എന്നിരുന്നാലും ഒരു തുടക്കമെന്ന നിലയില്‍, ഭിന്നലിംഗങ്ങളെക്കുറിച്ച് യാഥാസ്ഥിതികമായ ധാരണകള്‍ വച്ചുപുലര്‍ത്തുന്ന ഇന്ത്യയില്‍ ഇത്തരമൊരു ബില്‍ ധാരാളം സാധ്യതകളിലേക്കും തുടര്‍ച്ചയായ ചര്‍ച്ചകളിലേക്കും നയിക്കും എന്നതില്‍ തര്‍ക്കമില്ല. അത്തരത്തില്‍ നോക്കുമ്പോള്‍ ഇപ്പോള്‍ അവതരിപ്പിച്ച ട്രാന്‍സ് ജന്‍ഡര്‍ ബില്‍ ഒരു നാഴികക്കല്ലു തന്നെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (58 seconds ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (19 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (10 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Malayali Vartha Recommends