Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

എൽഡിഎഫുമായി അകന്നു നിൽക്കുന്ന പി സി ജോര്‍ജ്ജ് യു ഡി എഫിലേക്ക് ചേക്കേറാന്‍ തീരുമാനം; സംസ്ഥാനത്ത് ഒരു ചര്‍ച്ചയും നടത്താതെ ഡല്‍ഹി കൂടികാഴ്ചയ്ക്ക് പി.സി.ജോര്‍ജ് മുതിർന്നതിൽ യുഡിഎഫ് നേതൃത്വത്തിന് കടുത്ത അതൃപ്തി

18 DECEMBER 2018 02:05 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

രാഷ്ട്രീയ ചർച്ചക്ക് വഴിവച്ച് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓഫിസിൽ ജനപക്ഷം ചെയർമാൻ പി.സി. ജോർജിന്റ സന്ദർശനം. സന്ദർശനത്തിന് ശേഷം യു ഡി എഫിലേക്ക് ചേക്കേറാന്‍ പി സി ജോര്‍ജിന്റെ തീരുമാനം. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ പി.സി.ജോര്‍ജ് അവരുടെ വസതിയായ പത്ത് ജന്‍പഥില്‍ എത്തിയെങ്കിലും സാധിച്ചില്ല. അതിനാല്‍ രാഹുല്‍ ഗാന്ധിയുമായിട്ടാണ് ജോര്‍ജ്ജ് ചര്‍ച്ച നടത്തിയത്. ചര്‍ച്ച രണ്ടു മണിക്കൂറോളം നീണ്ടു. ചര്‍ച്ചയുടെ അവസാനം യു.ഡി.എഫിലേക്ക് പ്രവേശിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ശബരിമല യുവതീ പ്രവേശത്തിന് എതിരായ നിലപാട് സ്വീകരിച്ചതോടെ എൽഡിഎഫുമായി അകന്നു നിൽക്കുകയാണ് ഇപ്പോൾ പി.സി. ജോർജ്. നിയമസഭയിൽ ബിജെപിയോടു സഹകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകുമെന്നും ജോര്‍ജ് പറഞ്ഞു. സോണിയ ഗാന്ധിയെ കാണാന്‍ വസതിയില്‍ എത്തി എന്നത് സത്യമാണെന്ന് പി.സി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നും എന്തായാലും ഇടതുപക്ഷത്തേയ്ക്ക് ഇല്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ക്കുന്നു. രാഹുലിന്റെ നേതൃത്വം ജനം അംഗീകരിച്ചു തുടങ്ങിയെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പി സി ജോര്‍ജ് മുന്നണിയിലേക്ക് വരുന്നു എന്ന വാര്‍ത്തയോട് യു ഡി എഫ് നേതാക്കൾ വളരെ തണുപ്പാണ് രീതിയിലാണ് പ്രതികരിച്ചത്. പിസിയുടെ വരവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു. സംസ്ഥാനത്ത് ഒരു ചര്‍ച്ചയും നടത്താതെ ഡല്‍ഹി കൂടികാഴ്ചയ്ക്ക് പി.സി.ജോര്‍ജ് മുതിർന്നതിൽ യുഡിഎഫ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇത് പി.സിയുടെ പുതിയ നാടകമണെന്നാണ് ഇവരുടെ അഭിപ്രായം. അതേസമയം വരും ദിവസങ്ങളില്‍ കേരളത്തിലെ യു ഡി എഫ് നേതാക്കളുമായി വിശദമായ ചര്‍ച്ച നടത്തുമെന്ന് തന്നെയാണ് പിസി ജോര്‍ജ് നല്‍കുന്ന സൂചന.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് ഒറ്റയ്ക്ക് ഇരുമുന്നണികള്‍ക്കെതിരെയും മത്സരിച്ചാണ് പി.സി ജോര്‍ജ് വിജയിച്ചത്. എന്നാല്‍ ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ച ജോര്‍ജ് ബിജെപിക്ക് പിന്തുണ നല്‍കുന്ന നിലപാടുകളാണ് സ്വീകരിച്ചത്. നിയമസഭയില്‍ ഒ. രാജഗോപാലിനൊപ്പം ഒരു ബ്ലോക്കായി ഇരിക്കുമെന്നും ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. ഈ ഘട്ടത്തില്‍ പി.സി എന്‍.ഡി.എയിലേക്ക് പോകുന്നുവെന്ന് അഭ്യൂഹം പരന്നിരുന്നു.

ശബരിമല വിഷയം കൂടി കത്തിയതോടെ ജോർജിന് വോട്ടു ചെയ്ത മുസ്ലീം സമുദായംഗങ്ങൾ രംഗത്തെത്തി. അവർ ബിജെപിയെ പോലെ ഭയപ്പെടുന്ന പാർട്ടി മറ്റൊന്നില്ല. ഉടനെ ജോർജ് അടുത്ത നീക്കം തുടങ്ങി. അടുത്ത തെരഞ്ഞടുപ്പിൽ പരാജയം മണത്ത ജോർജ് ആന്റോ ആന്റണിയുമായി ഫോണിൽ സംസാരിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമാണ് രാഹുലിനെ കാണാൻ തീരുമാനിച്ചത്.

രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും പിന്തുണ ജോർജിനില്ല. അവർ കലാപം ഭയന്ന് ജോർജിനെ സഹായിക്കില്ലെന്നു തന്നെയാണ് കേരളം കരുതുന്നത്. ആന്റോയുടെ വിശ്വാസം ആന്റോയെ രക്ഷിക്കട്ടെ എന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്. പത്തനംതിട്ട ലോകസഭാ മണ്ഡലത്തിൽ ജോർജ് വിചാരിച്ചാലും ആന്റോ ജയിക്കാൻ സാധ്യത കുറവാണ്. അവിടെ എം എൽ എ വീണാ ജോർജിനെ സ്ഥാനാർത്ഥിയാക്കാനാണ് സിപിഎം ആലോചിക്കുന്നത്. വീണക്ക് സഭയുടെ പൂർണ പിന്തുണയുണ്ട്.

അതിനിടെ അൽഫോൺസ് കണ്ണന്താനത്തെ പത്തനം തിട്ടയിൽ സ്ഥാനാർത്ഥിയാക്കാൻ ബി ജെ പി ആലോചി ക്കുന്നുണ്ട്. അദ്ദേഹവും സഭയുടെ പിന്തുണ അവകാശപ്പെട്ടുന്നുണ്ട്.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (22 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (10 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Malayali Vartha Recommends