Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

നിയമസഭാ തെരഞ്ഞെടുപ്പ് വിജയം സമ്മാനിച്ച ഊര്‍ജ്ജത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്തനിലപാടുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്, കാര്‍ഷിക കടം എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാന്‍ അനുമദിക്കില്ലെന്നും നാലരവര്‍ഷം ഭരിച്ചിട്ടും കര്‍ഷകര്‍ക്ക് ഒന്നും നല്‍കിയില്ലെന്നും രാഹുല്‍

18 DECEMBER 2018 11:20 PM IST
മലയാളി വാര്‍ത്ത

നിയമസഭാ തെരഞ്ഞെടുപ്പ് വിജയം സമ്മാനിച്ച ഊര്‍ജ്ജത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്തനിലപാടുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്.കാര്‍ഷിക കടം എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാന്‍ അനുമദിക്കില്ലെന്നും നാലരവര്‍ഷം ഭരിച്ചിട്ടും കര്‍ഷകര്‍ക്ക് ഒന്നും നല്‍കിയില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് അധികാരത്തിലേറിയ രണ്ട് സംസ്ഥാനങ്ങള്‍ ആറ് മണിക്കൂറിനുള്ളില്‍ കാര്‍ഷിക കടം എഴുതിത്തള്ളി. അടുത്ത സംസ്ഥാനവും വേഗത്തില്‍ കടം എഴുതിത്തള്ളും. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കും. പണക്കാരുടെ വായ്പ എഴുതിത്തള്ളുന്ന മോദി നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കൊള്ളയടിച്ചെന്നും രാഹുല്‍ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഇന്നലെ അധികാരമേറ്റ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതിനെ തുടര്‍ന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഈ നടപടി കേന്ദ്രസര്‍ക്കാര്‍ മാതൃകയാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. പാവങ്ങളും കര്‍ഷകരും ചെറുകിട വ്യാപാരികളും യുവാക്കളും ഒരു വശത്ത്. മറുവശത്ത് 15 വ്യവസായികളും. അങ്ങനെ ദോമി ഇന്ത്യയെ രണ്ടായി വിഭജിച്ചെന്നും രാഹുല്‍ ആരോപിച്ചു. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ കര്‍ഷക വായ്പ എഴുതിത്തള്ളുന്നതു കോണ്‍ഗ്രസ് മുഖ്യ പ്രചാരണ വിഷയമാക്കും. കര്‍ഷകര്‍ക്കൊപ്പം കോണ്‍ഗ്രസ് നില്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു.

ഏതാനും വ്യവസായികളുടെ പോക്കറ്റില്‍ കോടികള്‍ വച്ചുകൊടുത്ത പ്രധാനമന്ത്രി കര്‍ഷകരെ കൈവിട്ടു. അതിനാല്‍ ഇനി ഉറക്കമില്ലാത്ത നാളുകളാണ്. മോദിയുടെ ഉറക്കം കെടുത്തുന്ന പ്രക്ഷോഭങ്ങളുമായി കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി. 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിനെക്കുറിച്ചു മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, ഈ വിഷയത്തില്‍ നേരത്തേ നിലപാടു വ്യക്തമാക്കിയെന്നായിരുന്നു പ്രതികരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (3 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (3 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (4 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (4 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (5 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (5 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (6 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (6 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (6 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (6 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (7 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (7 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (8 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (9 hours ago)

Malayali Vartha Recommends