Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

രത്‌നവ്യാപാരിയുടെ കൊലക്കേസ് ചുരുളഴിക്കാന്‍ പൊലീസ് പ്രമുഖ നടിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി

18 DECEMBER 2018 09:30 PM IST
മലയാളി വാര്‍ത്ത

രത്‌നവ്യാപാരിയുടെ കൊലക്കേസ് ചുരുളഴിക്കാന്‍ പൊലീസ് പ്രമുഖ നടിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി.രത്‌നവ്യാപാരി രാജേശ്വര്‍ ഉഡാനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രമുഖ നടിയും നര്‍ത്തകിയുമായ ദെവോലിന ഭട്ടാചാര്യയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത പൊലീസ് ഇവരുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്കയച്ചു.

മുംബൈ ഘാട്‌കോപര്‍ സ്വദേശിയായ രാജേശ്വര്‍ ഉഡാനിയെ നവംബര്‍ 28 മുതലാണു കാണാതായത്. 10 ദിവസത്തിനു ശേഷം റായ്ഗഡ് പന്‍വേലിലെ കാട്ടില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം. ഹിന്ദി ടെലിവിഷന്‍ പരമ്ബരകളിലൂടെ പ്രശസ്തയായ ദെവോലിനയ്ക്ക് കുറ്റകൃത്യത്തില്‍ എത്രമാത്രം പങ്കുണ്ടെന്നാണു പൊലീസ് അന്വേഷിക്കുന്നത്. ദെവോലീനയുടെ പങ്കാളിത്തത്തെപ്പറ്റി പൊലീസ് അധികം വെളിപ്പെടുത്താത്തതു സംഭവത്തിന്റെ ദുരൂഹതയേറ്റുന്നു.

രാജേശ്വറിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ബാര്‍ സന്ദര്‍ശനവും മോഡലുകളും നടികളും ഉള്‍പ്പെടെയുള്ള സ്ത്രീകളുമായുള്ള ബന്ധവും ചുരുളഴിഞ്ഞത്. കസ്റ്റഡിയില്‍ ആകുന്നതിനു മുമ്ബ് ദെവോലിന തന്റെ ഫോണിലെ ചിത്രങ്ങളോ കോള്‍ വിവരങ്ങളോ മറ്റോ മായ്ച്ചു കളഞ്ഞിട്ടുണ്ടെങ്കില്‍ വീണ്ടെടുക്കകയെന്ന ലക്ഷ്യത്തോടെയാണു ഫോറന്‍സിക് പരിശോധന.

ദിവസങ്ങളോളം കാണാതായ രാജേശ്വറിനെ മഹാരാഷ്ട്ര റായ്ഗഡ് ജില്ലയിലാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇതുവരെ 7 പേര്‍ കസ്റ്റഡിയിലായി. ഇവര്‍ സ്വയം കുറ്റമേല്‍ക്കാതെ പരസ്പരം കുറ്റപ്പെടുത്തി മൊഴി നല്‍കുന്നതു പൊലീസിനെ കുഴപ്പിക്കുകയാണ്. മഹാരാഷ്ട്ര മന്ത്രി പ്രകാശ് മേത്തയുടെ മുന്‍ സഹായിയും ബിജെപി നേതാവുമായ സച്ചിന്‍ പവാര്‍, പൊലീസ് കോണ്‍സ്റ്റബിള്‍ ദിനേശ് പവാര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

കൊല്ലപ്പെട്ട രാജേശ്വര്‍ ചില ബാറുകളില്‍ സ്ഥിരമായി എത്തിയിരുന്നു. വിനോദവ്യവസായ മേഖലയിലെ പല സ്ത്രീകളുമായും അടുപ്പം പുലര്‍ത്തി. സച്ചിന്‍ പവാറിലൂടെ രാജേശ്വര്‍ ഇത്തരം ബന്ധങ്ങള്‍ സൃഷ്ടിച്ചതും സൂക്ഷിച്ചതും. ഈ ബന്ധങ്ങളെച്ചൊല്ലിയുള്ള തര്‍ക്കമാണോ കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഡിസംബര്‍ അഞ്ചിനാണ് 57 കാരനായ ഉഡാനിയുടെ മൃതദേഹം അന്വേഷണ സംഘം കണ്ടെടുത്തത്.

ശരീരത്തില്‍ പുറമേക്കു പരുക്കുകളുണ്ടായിരുന്നില്ല. മറ്റൊരിടത്തുവച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം വനപ്രദേശത്തു കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്നാണു കരുതുന്നത്. നവി മുംബൈയിലെ റബാലിലാണ് ഉഡാനിയുടെ മൊബൈല്‍ അവസാനമായി പ്രവര്‍ത്തിച്ചിരുന്നത്. രാജേശ്വര്‍ ആവശ്യപ്പെട്ടതനുസരിച്ചു പന്ത് നഗര്‍ മാര്‍ക്കറ്റിനടുത്ത് ഇറക്കിവിട്ടു. തുടര്‍ന്നു രാജേശ്വര്‍ മറ്റൊരു കാറില്‍ കയറി പോയെന്നാണു ഡ്രൈവറുടെ മൊഴി.

പൊലീസ് വൃത്തങ്ങളില്‍ നിന്നു ലഭ്യമായ വിവരങ്ങളനുസരിച്ചു സച്ചിന്‍ പവാറിനാണു കൊലപാതകത്തില്‍ മുഖ്യപങ്ക്. 38കാരനായ ബ്യൂട്ടീഷ്യന്‍ സിയാസ്തി ഖാന്‍ എന്ന ഡോളിയാണ് ഇങ്ങനെയൊരു സൂചന നല്‍കുന്നത്. സച്ചിന്റെ വാക്കുകേട്ടു പ്രവര്‍ത്തിച്ചതിലൂടെ ബോധപൂര്‍വമല്ലാതെ കേസില്‍ കുടുങ്ങിയയാളാണു ഡോളി. കൊലപാതകത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചു ഡോളിക്ക് അറിയാമെന്നാണു പൊലീസ് വിചാരിക്കുന്നത്.

എന്നാല്‍ ഡോളി ഇക്കാര്യം നിഷേധിച്ചു.സച്ചിനൊപ്പം കൃത്യത്തില്‍ പങ്കുണ്ടെന്നു കരുതുന്ന ദിനേശ് പവാറാണു മൃതദേഹം നീക്കുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും മുന്നിട്ടു നിന്നതെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. കുറ്റം നിഷേധിച്ച ഇവര്‍ പരസ്പരം കുറ്റാരോപണം നടത്തുന്നതു പക്ഷേ പൊലീസിനു തലവേദനയാണ്.

 

തനിക്കിതില്‍ യാതൊരു പങ്കുമില്ലെന്നാണ് അറസ്റ്റിലായ മറ്റൊരു യുവതി സാറ ഖാന്‍ പറയുന്നത്. ബോളിവുഡ് സിനിമകളില്‍ അവസരം ഒരുക്കിത്തരാമെന്നു പറഞ്ഞാണു സച്ചിന്‍ തന്നെ വിളിച്ചത്. അഭിനയിച്ചു കാണിക്കാനായി കാറിലേക്കു ക്ഷണിച്ചു. ഈ കാറിലാണു രാജേശ്വര്‍ സഞ്ചരിച്ചിരുന്നത്. എന്നാല്‍ രത്‌നവ്യാപാരിയെ കണ്ടിട്ടില്ലെന്നും തന്നെ കേസിലേക്കു വലിച്ചിഴക്കുകയാണെന്നും സാറ ആരോപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (3 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (3 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (4 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (4 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (5 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (5 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (6 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (6 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (6 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (6 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (7 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (7 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (8 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (9 hours ago)

Malayali Vartha Recommends