Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

വോട്ടര്‍മാര്‍ക്ക് കോളടിച്ചു: 15 ലക്ഷം ഉടന്‍ അക്കൌണ്ടിലെത്തും; കേന്ദ്രമന്ത്രിയുടെ ഉറപ്പ്

19 DECEMBER 2018 10:48 AM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ലോക് സഭാതെരെഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ വോട്ടര്‍മാരെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സാമൂഹ്യ ശാക്തീകരണ വകുപ്പ് സഹമന്ത്രി രാംദാസ് അത്താവാലെ. 15 ലക്ഷം രൂപ ഓരോ ഇന്ത്യാക്കാരന്റെയും അക്കൌണ്ടിലേക്ക് എത്തുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല എന്നാണ് മന്ത്രി ഉറപ്പ് തന്നിരിക്കുന്നത്.

15 ലക്ഷം രൂപ വീതം ഇട്ടുതരാമെന്ന പ്രഖ്യാപനം മുമ്പ് നടത്തിയത് സാക്ഷാല്‍ നരേന്ദ്ര മോദിയാണ്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു അത്. മറുനാടുകളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന മുഴുവന്‍ കള്ളപ്പണവും പിടിച്ചെടുത്ത് പാവപ്പെട്ടവന്റെ ബാങ്ക് അക്കൌണ്ടിലേക്കു നിക്ഷേപിക്കുന്ന ആ സ്വപ്നനിമിഷം എപ്പോള്‍ വരും എന്ന് കാതോര്‍ത്തിരിക്കുകയായിരുന്നു അന്നു മുതല്‍ ഇന്ന് അന്തി വരെ ഈ രാജ്യത്തെ ജനകോടികള്‍ ആകമാനം. അതേസമയം, വോട്ടര്‍മാരെ പറ്റിക്കാനായിരുന്നു ആ പ്രഖ്യാപനം എന്ന് പ്രതിപക്ഷം പറഞ്ഞു നടക്കുകയും ചെയ്തു. എന്നാല്‍, വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ട് ഇപ്പോള്‍ രാംദാസ് അത്താവാലെയുടെ പ്രഖ്യാപനം വന്നിരിക്കുകയാണ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

15 ലക്ഷം രൂപ ഓരോരുത്തരുടെ അക്കൌണ്ടിലും എത്തും മന്ത്രി ഉറപ്പ് പറയുന്നു. പക്ഷേ, ഒറ്റയടിക്കല്ല. ഘട്ടംഘട്ടമായാണ് വരിക. ചില സാങ്കേതിക പ്രശ്നങ്ങളുള്ളതുകൊണ്ടാണ് ഇത്രനാള്‍ പണം വരാന്‍ താമസിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം. ഇതിനായി ആവശ്യമുള്ള പണം തരണമെന്ന് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നുവത്രേ. ദുഷ്ടന്മാര്‍. അവര്‍ പണം തന്നില്ല. അതാണ് ഇതുവരെ ഇടാന്‍ ആകാതെ പോയതിനു കാരണം. ഇപ്പോള്‍ റിസര്‍വ് ബാങ്ക് ഗവണര്‍ മാറിയല്ലോ. സാക്ഷാല്‍ ആര്‍.എസ്.എസ് അനുയായി തന്നെ ഗവര്‍ണറായി എത്തിയതു കൊണ്ടാകും, ഇനി തീര്‍ച്ചയായും പണമിടാന്‍ കഴിയുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

ജയിച്ച് പ്രധാനമന്ത്രിയായി നാലര വര്‍ഷമായിട്ടും അഞ്ചു പൈസ ഒരിന്ത്യാക്കാരന്റെയും അക്കൌണ്ടിലേക്കു വരാത്തതുകൊണ്ട് അതു വിശ്വസിച്ച് വോട്ടു ചെയ്തവര്‍ വഞ്ചിതരായെന്നു കരുതിയിരിക്കുമ്പോഴാണ് കേന്ദ്രമന്ത്രി ഉറപ്പുമായി വന്നിരിക്കുന്നത്. ഈ അസാധരമായ നെഞ്ചളവ് സമ്മതിച്ചുകൊടുക്കണം എന്നാണ് നിരീക്ഷകര്‍ പറയുന്നത്.

തങ്ങളെ അധികാരത്തിലേറ്റിയാല്‍ കള്ളപ്പണം പിടികൂടി രാജ്യത്തെ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പതിനഞ്ച് ലക്ഷംരൂപ വീതം നല്‍കും എന്നായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ വാഗ്ദാനം നിറവേറ്റിയില്ല എന്ന് മാത്രമല്ല, ഇന്ത്യയിലെ ബാങ്കുകളില്‍ ഉണ്ടായിരുന്ന കോടാനുകോടി രൂപ വായ്പയെടുത്ത് അതുമായി നിരവധി കോടീശ്വരന്മാര്‍ ഇന്ത്യയില്‍നിന്നു മുങ്ങുകയും ചെയ്തു. കള്ളപ്പണം തടയാനെന്ന പേരില്‍ നടപ്പിലാക്കിയ നോട്ട്‌നിരോധനമാകട്ടെ, വന്‍ദുരന്തമായി മാറി. ഇതിനിടയില്‍, 15 ലക്ഷം അക്കൌണ്ടിലിടുമെന്ന പഴയ പ്രഖ്യാപനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു അഭിമുഖത്തില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്അതു വെറും ഒരു ഇലക്ഷന്‍ സ്റ്റണ്ടായിരുന്നു എന്നാണ്.

പുതിയ തെരെഞ്ഞെടുപ്പ് കാലമായപ്പോള്‍ വീണ്ടും സ്റ്റണ്ട് മാസ്റ്റര്‍മാര്‍ രംഗത്തിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. അടുത്ത ആറു മാസം കൂടി റിസര്‍വ്വ് ബാങ്ക് ജീവനോടെ ഉണ്ടായിരിക്കണേ ദൈവമേ എന്നാണ് ഓരോ ഇന്ത്യാക്കാരനും ഇപ്പോള്‍ പ്രാര്‍ത്ഥിക്കേണ്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (1 minute ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (20 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (10 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Malayali Vartha Recommends