ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരം ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മന്റെ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി
ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരം ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മന്റെ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് അറിയിച്ച് ഇ.ഡി ചിദംബരത്തിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഐ.എന്‍.എക്സ് മീഡിയ കേസില്‍ ഡല്‍ഹി ഹൈകോടതി ചിദംബരത്തെ അറസ്റ്റ് കാലാവധി ജനുവരി 15 വരെ നീട്ടിയിട്ടുണ്ട്.
2007ല്‍ ധനകാര്യമന്ത്രിയായിരുന്ന പി.ചിദംബരം കൈക്കൂലി വാങ്ങി പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഐ.എന്‍.എക്സ് മീഡിയക്ക് ഫോറിന് ഇന്വെന്സ്റ്റ്മന്റെ് പ്രമോഷന് ബോര്‍ഡിന്റെ അനുമതി നല്‍കിയെന്നാണ് കേസിലെ ആരോപണം. 305 കോടിയുടേതാണ് ഐ.എന്‍.എക്സ് മീഡിയ കേസ്. അതേസമയം, എയര്‍സെല്‍മാക്സിസ് അഴിമതി കേസില്‍ ചിദംബരത്തെയും മകന് കാര്‍ത്തി ചിദംബരത്തെയും അറസ്റ്റ് ചെയ്യാനുള്ള കാലാവധി ജനുവരി 11 വരെ നീട്ടി.
3500 കോടിയുടെ എയര്‍സെല്‍മാക്സിസ് ഇടപാടില്‍, മൊറീഷ്യസിലെ മാക്സിസിന്റെ ഉപ കമ്പനിക്ക് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി വഴിവിട്ട് സംഘടിപ്പിച്ച് നല്‍കിയതുമായി ബന്ധപ്പെട്ടാണ് ചിദംബരത്തിനും മകന് കാര്‍ത്തി ചിദംബരത്തിനുമെതിരായ കേസ്.
"
https://www.facebook.com/Malayalivartha