2ജി കേസ്; ആര്‍ കെ ദത്തിന് അന്വേഷണ ചുമതല

2ജി സ്‌പെക്ട്രം കേസില്‍ അന്വേഷണ ചുമതല സിബി ഐ അഡീഷ്ണല്‍ ഡയറക്ടര്‍ ആര്‍ കെ ദത്തയ്ക്ക് നല്‍കി. ഈ കേസിന്റെ അന്വേഷണത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത്‌സിന്‍ഹയോട് സ്വയം ഒഴിയാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.അന്വേഷണ ചുമതല മാറ്റിനല്‍കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.2 ജി കേസിന്റെ അന്വേഷണ സംഘത്തിലുള്ളവര്‍ക്കുതന്നെ ചുമതല നല്‍കണമെന്ന കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ദത്തയെ തിരഞ്ഞെടുത്തത്.
1981ലെ കര്‍ണാടക കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് രൂപക് കുമാര്‍ മേത്ത എന്ന ആര്‍കെ ദത്ത. സിബി ഐയിലെ അഴിമതി വിരുദ്ധ ബ്യൂറോയുടെ ചുമതലയാണ് നിലവില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha























