ലോകത്തിലെ ഏറ്റവും വലിയ ഗോപുരം നിര്‍മിക്കാനൊരുങ്ങി തെലുങ്കാന സര്‍ക്കാര്‍

ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗോപുരം ഹൈദരാബാദില്‍ നിര്‍മിക്കാനൊരുങ്ങി തെലുങ്കാന ഗവണ്‍മെന്റ്. ഹുസൈന്‍സാഗര്‍ തടാകത്തിന് ചുറ്റും നാല്‍പ്പത് സ്ഥലങ്ങളിലായാണ് അംബരചുംബികളായ കെട്ടിടങ്ങളും ഗോപുരവും പണിയുന്നത്. ഇതിനുള്ള പദ്ധതി ശനിയാഴ്ചയാണ് തെലുങ്കാന ഗവണ്‍മെന്റ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തടാകത്തിനരികിലുള്ള സഞ്ചീവയ്യ പാര്‍ക്കില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗോപുരം നിര്‍മിക്കാന്‍ തീരുമാനിച്ചത്.
ആദ്യ ഘട്ടത്തില്‍ നൂറ് ഏക്കറുകളിലായി നാല്‍പത് സ്ഥലങ്ങളില്‍ അമ്പരചുംബികളായ കെട്ടിടങ്ങള്‍ നിര്‍മിക്കാനാണ് തീരുമാനം. ഗവണ്‍മെന്റ് അധീനതയിലുള്ള ഭൂമിയായതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നൂലാമാലകളൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതി നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള എല്ലാ പരിസ്ഥിതി നിയമങ്ങളും അനുസരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക എന്നും ഗോപുരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ തടാകത്തിലേക്ക് നിക്ഷേപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























