പ്രീജാ ശ്രീധരന് ദില്ലി ഹാഫ് മാരത്തണില്‍ വീണ്ടും ജയം

ദില്ലി ഹാഫ് മാരത്തണില്‍ ഇന്ത്യന്‍ വനിതാവിഭാഗത്തില്‍ പ്രീജാ ശ്രീധരന്‍ ജേതാവായി. ഒരു മണിക്കൂര്‍ 19 മിനിറ്റ് മൂന്ന് സെക്കന്‍ഡിലാണ് പ്രീജ ഓടിയെത്തിയത്. കഴിഞ്ഞ വര്‍ഷവും പ്രീജയായിരുന്നു ഈയിനത്തിലെ ചാമ്പ്യന്‍. ഇന്ത്യന്‍ പുരുഷവിഭാഗത്തില്‍ സുരേഷ് കുമാര്‍ ഒന്നാമതെത്തി. 21.1 കിലോ മീറ്റര്‍ ദൂരം ഒരു മണിക്കൂര്‍ നാല് മിനിറ്റ് 38സെക്കന്റിലാണ് സുരേഷ് പൂര്‍ത്തിയാക്കിയത്.
അതേസമയം ദില്ലി ഹാഫ് മാരത്തണില്‍ എത്യോപ്യന്‍ താരം ഗയെ അഡോള പുരുഷവിഭാഗത്തിലും കെനിയന്‍ താരം ഫ്‌ലോറന്‍സ് കിപ്ലഗാറ്റ് വനിതാ വിഭാഗത്തിലും ജേതാക്കളായി. 59.06 മിനിട്ടില്‍ ഓടിയെത്തിയാണ് അഡോള ജേതാവായത്. ലോക ഹാഫ് മാരത്തണ്‍ ജേതാവ് ജെഫ്രി കാവററിനെ പിന്നിലാക്കിയാണ് അഡോള ഒന്നാമതെത്തിയത്. ഒരു മണിക്കൂറും പത്തു മിനിട്ടും അഞ്ച് സെക്കന്‍ഡുംകൊണ്ടാണ് ഫ്‌ലോറന്‍സ് ഒന്നാമതെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























