Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

23 NOVEMBER 2014 01:47 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സിഡ്‌നി, ന്യൂയോര്‍ക്ക്, ഓക്‌സ്‌ഫോര്‍ഡ് എന്നിവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എക്കണോമിക്‌സ് ആന്‍ഡ് പീസ് എന്ന സംഘടനയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
2012 വര്‍ഷത്തെ അപേക്ഷിച്ച് 2013 ല്‍ ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ 70 ശതമാനം വര്‍ധിച്ചു. ഭീകരപ്രവര്‍ത്തനങ്ങളില്‍ മരിച്ചവരുടെ എണ്ണം 238 ല്‍ നിന്നും 404 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 192 പേരും കൊല്ലപ്പെട്ടത് മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തിലായിരുന്നുവെന്നും സര്‍വേ വെളിപ്പെടുത്തുന്നു. ഭീകരപ്രവര്‍ത്തകരെ ഇസ്‌ലാമിസ്റ്റ്, വിഘടനവാദികള്‍, മാവോയിസ്റ്റ് എന്നിങ്ങനെ മൂന്നായി തരംതിരിച്ചായിരുന്നു പഠനം. ഇന്ത്യയില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടിയതായും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പൊലീസിനു കഴിയാതെ വരുന്നതായും സര്‍വേയില്‍ പറയുന്നു. മാവോയിസ്റ്റുകള്‍ ആയുധം ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 85 പേരും ബോംബ് സ്‌ഫോടനത്തില്‍ 43 പേരും കൊല്ലപ്പെട്ടതായും വെളിപ്പെടുത്തിയിട്ടുണ്ട്.
വിഘടനവാദികള്‍ കൂടുതല്‍ ഉള്ളത് അസമിലും മേഘാലയിലുമാണ്. 16 ശതമാനം പേരും കൊല്ലപ്പെട്ടത് ഇവര്‍ നടത്തിയ ആക്രമണത്തിലാണെന്നും സര്‍വേ വ്യക്തമാക്കുന്നു.
ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ചാണ് ഇസ്‌ലാമിക് ഭീകരര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ 2013 ല്‍ നടന്ന 15 ശതമാനം മരണത്തിനും കാരണക്കാര്‍ മൂന്നു ഇസ്‌ലാമിക് ഭീകര സംഘടനകളാണ്. ഇതില്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദ്ദീനുമുണ്ട്. 2013 ല്‍ ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്തിയ ഒരേയൊരു ഭീകര സംഘടന ഇതാണ്. സെപ്റ്റംബറില്‍ അല്‍ഖായിദ തീവ്രവാദ സംഘടനയുടെ സാന്നിധ്യം ഇന്ത്യയില്‍ കണ്ടെത്തിയതായും പഠനം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (1 hour ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (1 hour ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (1 hour ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (1 hour ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (1 hour ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (1 hour ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (1 hour ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (3 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (3 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (3 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (3 hours ago)

ഗുണ്ടാ നേതാവുമായി അടുത്ത ബന്ധത്തെ തുടര്‍ന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

ഒരു വര്‍ഷം വരെ ശോഭയ്ക്ക് തടവുശിക്ഷ ലഭിക്കാവുന്ന സാഹചര്യം; ആലപ്പുഴയിലെ ബിജെപി നേതാവ് ബിന്ദു വിനയകുമാറിനെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞ ശോഭ ബിജെപിക്കു മാത്രമല്ല പൊതുസമൂഹത്തിനു തന്നെ കളങ്കം  (4 hours ago)

മുഖ്യമന്ത്രിയുടെ മകളെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റിട്ടതിന് കേസെടുത്ത് പോലീസ്  (5 hours ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍  (5 hours ago)

Malayali Vartha Recommends