മുന്‍ കേന്ദ്രമന്ത്രി മുരളി ദിയോറ അന്തരിച്ചു

മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മുരളി ദിയോറ (77)അന്തരിച്ചു. പുലര്‍ച്ചെ മൂന്നരയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു വൈകിട്ട് മുംബൈയിലെ ചന്ദന്‍വാഡിയില്‍ നടക്കും.
യുപിഎ സര്‍ക്കാരില്‍ പെട്രോളിയം, കമ്പനികാര്യ മന്ത്രിയായിരുന്നു. 2006 ല്‍ ആണ് ദിയോറ യുപിഎ മന്ത്രിസഭയില്‍ എത്തിയത്. രണ്ടാം യുപിഎ സര്‍ക്കാരിലും മന്ത്രിസഭയില്‍ അംഗമായിരുന്നു ദിയോറ. മുംബൈയില്‍ നിന്നു നാലുതവണ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
22 വര്‍ഷത്തോളം മുംബൈ റീജണല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു ദിയോറ. 1981 ലാണ് ദിയോറ നിയമിതനായത്. ഇന്ദിരാഗാന്ധിയുടെ കാലത്തുനടന്ന ഈ നിയമനത്തിന് പിന്നീട് ഒരിക്കലും ഇളക്കമുണ്ടായില്ല. പുതിയ തലമുറയിലെ നേതാക്കള്‍ക്ക് ഉത്തരവാദിത്തങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് 2006 ല്‍ അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























